നിങ്ങളൊന്ന് മാറുവായിരുന്നെങ്കിൽ എനിക്കൊന്ന് പോകാമായിരുന്നു; വൈറലായി പെൻഗ്വിൻ കുട്ടന്റെ വീഡിയോ
Monday, December 23, 2024 10:32 AM IST
കുണുങ്ങി കുണുങ്ങി നടക്കുന്ന ഒരു പെൻഗ്വിൻ കുട്ടന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ വൈറൽ. വളരെ ക്യൂട്ടായി നടക്കുന്ന ഈ പെൻഗ്വിൻ എങ്ങനെയാണ് സൈബറിടം കീഴടക്കിയതെന്ന് അറിയണ്ടേ?
അന്റർട്ടിക് ഉപദ്വീപിന്റെ മഞ്ഞുപാളികൾക്കിടയിലാണ് ഈ മനോഹരമായ ദൃശ്യം പകർത്തിയിരിക്കുന്നത്. എക്സ്ക്യൂസ് മീ എന്ന് പറയാൻ പെൻഗ്വിന് മടി തോന്നിയിരിക്കാം എന്നാണ് കാപ്ഷനിൽ പറയുന്നത്. വീഡിയോയിൽ കാണുന്നത് രണ്ടുപേർ ചിത്രം പകർത്തുന്നതാണ്.
അപ്പോഴാണ് അതുവഴി ഒരു പെൻഗ്വിൻ വരുന്നത്. അതിന് അതുവഴി പോകേണ്ടതുണ്ട്. എന്നാൽ ദന്പതികൾ ഫോട്ടോയെടുക്കന്നതിനാൽ അവർ മാറിയിട്ട് ആ വഴി പോകാനായി പെൻഗ്വിൻ കാത്തുനിൽക്കുന്നതാണ് വീഡിയോയിലുള്ളത്. ഇത് കണ്ടപ്പോൾ ചിത്രം പകർത്തുന്നവർ മാറിക്കൊടുക്കുകയും പെൻഗ്വിൻ അതുവഴി കടന്നു പോവുകയും ചെയ്യുന്നതാണ് ഏറ്റവും ക്യൂട്ട്.
പെൻഗ്വിന്റെ നടത്തം തന്നെയാണ് ഏറ്റവും ക്യൂട്ട്. Ciera Ybarra എന്ന യൂസറാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇതൊരു പെൻഗ്വിൻ ഹൈവേ അല്ലെന്നും ഇവർ വ്യക്തമാക്കുന്നുണ്ട്.
അവിടെ വച്ചിരിക്കുന്ന കൊടി കാണിക്കുന്നത് അത് മനുഷ്യർക്ക് പോകാനുള്ള പാതയാണ് എന്നാണ്. മനുഷ്യർ പെൻഗ്വിൻ ഹൈവേയിലൂടെ പോകാതിരിക്കാനാണ് ഇങ്ങനെ കൊടി വച്ചിരിക്കുന്നത് എന്നും പിന്നീട് അവർ വിശദീകരിക്കുന്നുണ്ട്.