തിരക്കേറിയ റോഡിലേയ്ക്ക് കുഞ്ഞ് പോയത് അറിയാതെ റീൽ എടുത്തുകൊണ്ടിരിക്കുന്ന അമ്മ; അശ്രദ്ധയുടെ അങ്ങേയറ്റം!
Tuesday, December 10, 2024 12:45 PM IST
സമൂഹമാധ്യമങ്ങളും റീലുകളും ട്രോളുകളും നിറഞ്ഞ ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ടെക്നോളജിയുടെ വളർച്ചയും മൊബൈൽ ഉപയോഗവും പലപ്പോഴും നമ്മുടെ കൈയിൽ നിൽക്കാതെ വരുന്ന സാഹചര്യത്തിൽ നമുക്കുണ്ടാകുന്ന ഒന്നാണ് അശ്രദ്ധ. അത്തരത്തിലൊന്നാണ് ഈയടുത്ത് വൈറലായ ഒരു വീഡിയോ കാണിച്ചു തരുന്നത്.
പരിസരം പോലും മറന്ന് പോകുന്ന ഒരു അമ്മയെ ആണ് വീഡിയോയിൽ കാണുന്നത്. ജിത്തു രജോറിയ പങ്കുവച്ച അത്തരമൊരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി.
മോഡേൺ ടോക്കിംഗിന്റെ ഹിറ്റ് ഗാനമായ ബ്രദർ ലൂയി എന്ന ഗാനം പശ്ചാത്തലത്തില്‍ മുഴങ്ങുമ്പോള്‍ ഒരു യുവതി മഞ്ഞ് മൂടിയ പ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് നൃത്തം ചെയ്യാന്‍ തുടങ്ങുന്നു. ഈ സമയം വീഡിയോയുടെ ഒരു ഭാഗത്ത് കൂടി ഒരു ചെറിയ പെണ്‍കുട്ടി ദൂരേയ്ക്ക് നടന്ന് പോകുന്നത് കാണാം.
പെട്ടെന്ന് കുറച്ചു കൂടി മുതിര്‍ന്ന ഒരു ആണ്‍കുട്ടി ഓടിവരികയും യുവതിയുടെ കാലില്‍ പിടിച്ച് വലിക്കുകയും ചെയ്യുന്നു. എന്നാല്‍, യുവതി കുട്ടിയെ വീഡിയോയിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്നതും കാണാം.
ഈ സമയമാണ് ദൂരെയ്ക്ക് നടന്ന് പോകുന്ന പെണ്‍കുട്ടിയെ അവന് അമ്മയ്ക്ക് ചൂണ്ടിക്കാണിക്കുന്നത്. പിന്നാലെ യുവതിയും ആണ്‍കുട്ടിയും പെണ്‍കുട്ടിയുടെ അടുത്തേക്ക് ഓടി പോവുകയും കുട്ടിയെ എടുത്ത് കൊണ്ട് തിരികെ വരുന്നതും വീഡിയോയില്‍ കാണാം. നിരത്തിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലേയ്ക്കാണ് ഈ കുഞ്ഞുപെൺകുട്ടി പോകുന്നത്. അമ്മയുടെ അശ്രദ്ധ തന്നെയാണ് അതിന് പ്രധാനകാരണവും.
സംഭവം യുഎസില്‍ ആയിരുന്നെങ്കില്‍ യുവതിയില്‍ നിന്നും കുട്ടിയെ മാറ്റുകയും അവരെ ജയിലില്‍ അടയ്ക്കുകയും ചെയ്യുമായിരുന്നു. കാരണം അവിടെ രക്ഷാകർതൃനിയമങ്ങൾ ശക്തമാണെന്നും ഒരു ഉപയോക്താവ് കുറിച്ചു. കുട്ടികളെ കുറിച്ച് പോലും ശ്രദ്ധിക്കാതെ സമൂഹ മാധ്യമത്തില്‍ ഉള്ളടക്കം നിർമ്മിക്കാനുള്ള അമ്മയുടെ ശ്രമത്തെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ടും നിരവധി പേര് കുറിപ്പെഴുതി.