എന്റെ യജമാനന്റെ കല്യാണമാണ്, ഞാനും കൂടി ആഘോഷിക്കട്ടെ; വൈറലായി നായക്കുട്ടിയുടെ വീഡിയോ
Saturday, December 7, 2024 2:55 PM IST
യജമാനന്റെ വിവാഹഘോഷത്തിൽ പങ്കുചേർന്ന നായക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. പുത്തൻ ഉടുപ്പിട്ട് യജമാനന്റെ കൈയിലിരുന്നാണ് നായക്കുട്ടിയുടെ ആഘോഷം.
ബരാത്ത് എന്ന് വിളിക്കപ്പെടുന്ന വിവാഹ വേദിയിലേക്കുള്ള വരന്റെ വിവാഹ ഘോഷയാത്രയില്‍, തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയെ എടുത്ത് വരന് നൃത്തം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമ കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചു.
ബരാത്ത് ആഘോഷത്തിനിടെ ഉയര്‍ന്ന ബാന്റ് വാദ്യത്തോടൊപ്പം ആളുകള്‍ നൃത്തം ചെയ്യുമ്പോള്‍ വരനൊപ്പം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നായയുമുണ്ട്. അത് വരന്റെ പ്രിയപ്പെട്ട നായയായ ലൂസിയാണ്. സ്വര്‍ണ്ണക്കരയുള്ള പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച ലൂസി തന്റെ ഉടമസ്ഥന്റെ കൈകളില്‍ സുരക്ഷിതമായിരുന്ന് സംഗീതവും നൃത്തവും ആസ്വദിക്കുന്നു.
വരനും നായയും തമ്മിലുള്ള ഈ ആത്മബന്ധം കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചു. എഡ്ജ് ഡോട്ട് സ്ട്രീം എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ വീഡിയോ വീണ്ടും പങ്കുവച്ച് കൊണ്ട് കുറിച്ചത്, ഇത് എന്റെ സഹോദരന്റെ വിവാഹമായിരുന്നു, നായയുടെ പേര് ലൂസി എന്നായിരുന്നു.