ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ട​യി​ല്‍ ധാ​രാ​ളം അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ക്കാ​റു​ണ്ട​ല്ലൊ. അ​വ​യി​ല്‍ പ​ല​തും അ​ശ്ര​ദ്ധ​യൊ സാ​ഹ​സ​മൊ മൂ​ല​മാ​ണ്. എ​ന്നാ​ല്‍ ഇ​ത്ത​രം സാ​ഹ​സ​ങ്ങ​ള്‍ ജീ​വ​ന്‍ ത​ന്നെ ന​ഷ്ട​മാ​കാ​ന്‍ കാ​ര​ണ​മാ​യേ​ക്കും.

എ​ന്നി​രു​ന്നാലും പ​ല​രും ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ തു​ട​രു​ന്നു. അ​ടു​ത്തി​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഒ​രു വീ​ഡി​യോ പ​റ​യു​ന്ന​ത് ഒ​രു​കൂ​ട്ടം ട്രെ​യി​ന്‍ യാ​ത്രി​ക​ര്‍ ത​ങ്ങ​ളു​ടെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​ക്കി സാ​ഹ​സി​ക​ത കാ​ട്ടു​ന്ന​താ​ണ്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ന്ന ഒ​രു ട്രെ​യി​നി​ല്‍ നി​ന്നും കു​റ​ച്ചാ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങു​ക​യാ​ണ്. എ​ന്നാ​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ റെ​യി​ലിം​ഗി​ലൂ​ടെ​യാ​ണി​വ​ര്‍ ഇ​റ​ങ്ങു​ന്ന​ത്. അ​താ​യാ​ത് കൃ​ത്യ​മാ​യി പ്ലാ​റ്റ്‌​ഫോ​മി​ല്‍ ഇ​റ​ങ്ങാ​തെ റെ​യി​ലിം​ഗു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് അ​ട​ച്ചി​ട്ട ഇ​ട​ങ്ങ​ളി​ലൂ​ടെ നു​ഴ​ഞ്ഞി​റ​ങ്ങു​ക​യാ​ണി​വ​ര്‍.

ഒ​ന്നും ര​ണ്ടു​മ​ല്ല ഒ​രു​ഡ​സ​നോ​ളം ആ​ളു​ക​ള്‍ ഇ​ത്ത​ര​ത്തി​ല്‍ ഇ​റ​ങ്ങു​ന്നു. എ​ന്നാ​ല്‍ ആ ​സ​മ​യം ട്രെ​യി​ന്‍ മു​ന്നോ​ട്ട് എ​ടു​ത്താ​ല്‍ ഈ ​ഇ​റ​ങ്ങു​ന്ന ആ​ള്‍ ഞെ​രു​ങ്ങി താ​ഴെ വീ​ണേ​ക്കാം. മാ​ത്ര​മ​ല്ല ട്രെ​യി​ന്‍ ക​യ​റി മ​രി​ക്കാ​നും ഇ​ത് വ​ഴി​വെ​ച്ചേ​ക്കാം. ഈ ​ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം മ​ഹാ​രാ​ഷ്ട്ര​യി​ലെ ദാ​ദ​റി​ലാ​ണെ​ന്നാ​ണ് വി​വ​രം. ലോ​ക്ക​ല്‍ ട്രെ​യി​നി​ല്‍ നി​ന്നും ഇ​റ​ങ്ങി​യ​വ​രാ​ണ് ഈ ​സാ​ഹ​സി​ക​രെ​ന്നാ​ണ് വി​വ​രം.

ദൃ​ശ്യ​ങ്ങ​ള്‍ വ്യാ​പ​ക​വി​മ​ര്‍​ശ​ന​ത്തി​ന് വ​ഴി​വെ​ച്ചു. നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ഇ​ക്കാ​ര്യ​ത്തി​ലു​യ​ര്‍​ന്നു. "നി​ങ്ങ​ളു​ടെ ജീ​വി​തം കൊ​ണ്ട് ക​ളി​ക്ക​രു​ത്, നി​ങ്ങ​ള്‍ റി​സ്‌​ക് എ​ടു​ക്ക​ണം, പ​ക്ഷേ നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ല​ല്ല' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.