ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍​പേ​ര്‍ യാ​ത്ര​യ്ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന ഒ​ന്നാ​ണ​ല്ലൊ ട്രെ​യി​ന്‍. മെ​ട്രോ​യും വ​ന്ദേ​ഭാ​ര​തു​മൊ​ക്കെ വ​ന്നെ​ന്ന് പ​റ​ഞ്ഞാ​ലും ന​മ്മു​ടെ യാ​ത്രാ​ദു​രി​തം ഇ​പ്പോ​ഴും അ​വ​സാ​നി​ക്കു​ന്നി​ല്ല. ലോ​ക്ക​ല്‍ കം​പാ​ര്‍​ട്ടു​മെ​ന്‍റി​ല്‍ സ​ഞ്ച​രി​ച്ചിട്ടു​ള്ള​വ​ര്‍​ക്ക് ഇ​ത് ന​ന്നാ​യി മ​ന​സി​ലാ​കും. പ​ല​പ്പോ​ഴും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​യും ശ​ല്യ​ക്കാ​രു​ടെ​യും ഇ​ട​ത്താ​വ​ളം കൂ​ടി​യാ​ണ് ലോ​ക്ക​ല്‍ കോ​ച്ചു​ക​ള്‍.

ഇ​പ്പോ​ഴി​താ ഉ​ത്ത​രേ​ന്ത്യ​യി​ലെ ഒ​രു പാ​സ​ഞ്ച​ര്‍ ട്രെ​യി​നി​ല്‍ സ​ഞ്ച​രി​ച്ച ഒ​രു മ​ല​യാ​ളി യു​വാ​വ് തന്‍റെ ഞെ​ട്ടി​ക്കു​ന്ന അ​നു​ഭ​വം നെ​റ്റി​സ​ണ്‍​സി​നോ​ട് തു​റ​ന്നുപ​റ​യു​ന്നു. ട്രാ​വ​ല്‍ ഇ​ന്‍​ഫ്ലു​വ​ന്‍​സ​ര്‍ ആ​യ അ​ശ്വ​ന്‍ ആ​ണ് ഈ ​യു​വാ​വ്.

ഇ​ദ്ദേ​ഹം തി​ര​ക്കേ​റി​യ ഒ​രു പാ​സ​ഞ്ച​ര്‍ ട്രെ​യി​നി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന​നു. അ​ന്നേ​രം യാ​ത്ര​ക്കാ​രി​ല്‍ ഒ​രാ​ള്‍ ത​ന്‍റെ കു​ട്ട​യി​ലെ മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ പു​റ​ത്തു​കാ​ട്ടു​ന്നു. അ​യാ​ളു​ടെ ദേ​ഹ​ത്തും പാ​മ്പു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. അ​യാ​ള്‍ ഇ​ത് മ​റ്റ് ആ​ളു​ക​ള്‍​ക്ക് നേ​രെ നീ​ട്ടു​ന്നു. മ​റ്റു​ള്ള​വ​ര്‍ പ​രി​ഭ്രാ​ന്ത​രാ​കു​ന്നു.

"ജ​ന​റ​ല്‍ ക​മ്പാ​ര്‍​ട്ട്മെ​ന്‍റിലെ യാ​ത്ര ഭ​യാ​ന​ക​മാ​ണെ​ന്ന് കേ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും, ഞാ​ന്‍ ഇ​ങ്ങ​നെ​യൊ​ന്നും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. ഞാ​ന്‍ പ​റ​യു​ന്ന​ത് നി​ങ്ങ​ള്‍ വി​ശ്വ​സി​ക്കി​ല്ലാ​യി​രി​ക്കാം, പ​ക്ഷേ ഒ​രാ​ള്‍ എ​ന്‍റെ മേ​ല്‍ ഒ​രു "മു​ര്‍​ക്ക​ന്‍ പാ​മ്പ്' എ​റി​ഞ്ഞു- അ​ശ്വി​ന്‍ പ​റ​ഞ്ഞു. ഇ​ത് ത​ന്നെ ശ​രി​ക്കും ഭ​യ​പ്പെ​ടു​ത്തി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​യാ​ള്‍ പാ​മ്പി​നെ ആ​ദ്യം പു​റ​ത്തെ​ടു​ത്ത​പ്പോ​ള്‍ പാ​മ്പാ​ട്ടി എന്നാ​ണ് യു​വാ​വ് ക​രു​തി​യ​ത്. പി​ന്നീ​ട് സ​ഹ​യാ​ത്രി​ക​രാ​ണ് പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ പാമ്പു​മാ​യി എ​ത്തു​ന്ന​ത് അ​ന്നാ​ട്ടു​കാ​രാ​ണ​ത്രെ. വി​ഷ​പ്പ​ല്ലു ക​ള​ഞ്ഞ പാ​മ്പാ​ണ് ഇ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മി​ക്ക​പ്പോ​ഴും ഉ​റ​ങ്ങു​ന്ന യാ​ത്രി​ക​രെ ഇ​വ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ ഭ​യ​പ്പെ​ടു​ത്തു​മ​ത്രെ.

അ​ധി​കൃ​ത​ര്‍ ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കാ​ത്ത​തി​ല്‍ നെ​റ്റി​സ​ണ്‍​സ് വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചു. പ​ല​പ്പോ​ഴും പ​ണ​പ്പി​രി​വി​ന്‍റെ ഇ​ടം​കൂ​ടി​യാ​ണ് തീ​വ​ണ്ടി​ക​ള്‍ എ​ന്ന് ചി​ല​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. ആ​ര്‍​പി​എ​ഫും പോ​ലീ​സും ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ ശ​രി​യാ​യ രീ​തി​യി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്ന് ചി​ല​ര്‍ പ​റ​യു​ന്നു.