പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ പ്ര​തി​ഷേ​ധ​വും അ​തേ​ത്തു​ട​ര്‍​ന്ന് സം​ഘ​ര്‍​ഷ​വും ഉ​ട​ലെ​ടു​ക്കാ​റു​ണ്ട​ല്ലൊ. ഇത് ​കൈ​വി​ട്ട് പോ​കാ​തി​രി​ക്കാ​ന്‍ പോ​ലീ​സു​കാ​രും അ​ധി​കാ​രി​ക​ളു​മൊ​ക്കെ ക​ഴി​യു​ന്ന​ത്ര ശ്ര​ദ്ധി​ക്കും. എ​ന്നാ​ല്‍ ഇ​തി​നി​ട​യി​ല്‍ ഒ​രാ​ള്‍ വി​ചാ​രി​ച്ചാ​ല്‍ പോ​ലും സാ​ഹ​ച​ര്യം വ​ഷ​ളാ​കും. അ​ത്ത​ര​മൊ​ന്നി​ന്‍റെ കാ​ര്യ​മാ​ണി​ത്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്തി​യ സം​ഭ​വം മ​ധ്യ​പ്ര​ദേ​ശി​ലെ ടി​കം​ഗ​ര്‍ ജി​ല്ല​യി​ലാ​ണ്. ഇ​വി​ടെ ബ​ഡ​ഗാ​വ് ധാ​സ​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ദ​ര​ഗ്വാ​ന്‍ ഗ്രാ​മ​ത്തി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ഒ​രു റോ​ഡ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ഘൂ​ര്‍​ക്ക ലോ​ധി എ​ന്ന ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചി​രു​ന്നു.

അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ചാ​ണ് ഇ​ദ്ദേ​ഹം മ​രി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് സം​ഘ​ര്‍​ഷം ഉ​ട​ലെ​ടു​ത്തു. ആ​ളു​ക​ള്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് ബ​ഡ​ഗാ​വ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍ ചാ​ര്‍​ജ് അ​നു മേ​ഘ ഗു​പ്ത ദു​ബെ റോ​ഡി​ലെ ത​ട​സം​നീ​ക്കാ​ന്‍ സ്ഥ​ല​ത്തെ​ത്തി.

സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ​തോ​ടെ അ​നു ഒ​രു യു​വാ​വി​നെ ത​ല്ലി. എ​ന്നാ​ല്‍ യു​വാ​വും വെ​റു​തേ​യി​രു​ന്നി​ല്ല. അ​വ​ന്‍ പോ​ലീ​സു​കാ​രി​യെ തി​രി​ച്ചു​ത​ല്ലി. മാ​ത്ര​മ​ല്ല ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ നി​ന്നും മ​റ്റു​ചി​ല​രും ഇ​വ​രു​ടെ ദേ​ഹ​ത്ത് കൈ​വ​ച്ചു. ഇ​തി​നി​ട​യി​ല്‍ മ​റ്റ് പോ​ലീ​സു​കാ​ര്‍ രം​ഗം ശാ​ന്ത​മാ​ക്കാ​ന്‍ പാടു​പെ​ട്ടു.

സം​ഭ​വം വ​ന്‍ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ചു. ജ​ന​ക്കൂ​ട്ട​ത്തെ ശാ​ന്ത​മാ​ക്കാ​ന്‍ ഉ​ന്ന​ത അ​ധി​കാ​രി​ക​ള്‍ ഇ​ട​പെ​ട്ടി​രി​ക്കു​ക​യാ​ണ്.