രാധിക മെര്ച്ചന്റിനോട് ഐസ്ക്രീം മെര്‍ച്ചന്റിന്റെ അഭ്യാസം; വീഡിയോ
Thursday, November 14, 2024 2:06 PM IST
അംബാനി എന്ന പേര് കേള്‍ക്കാത്തവര്‍ നന്നേ കുറവായിരിക്കും. ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ റിലയന്‍സ് എന്ന സാമ്രാജ്യം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി എന്നു പറയാം.
അദ്ദേഹത്തിന്റെ മകന് അനന്ത് അംബാനിയുടെ വിവാഹം വളരെ ആര്‍ഭാടമായാണ് നടന്നത്. ലോകത്തിലെ പല പ്രമുഖരും അതിലേക്ക് എത്തിയിരുന്നു. രാധിക മെര്‍ച്ചന്റിനെയാണ് അനന്ത് കല്യാണം കഴിച്ചത്.
അടുത്തിടെ ഇവര്‍ ദുബായിയില്‍ എത്തുകയുണ്ടായി. അന്നേരം സംഭവിച്ച രസകരമായ ഒരു കാര്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
"ടര്‍ക്കിഷ് ഐസ്ക്രീം ട്രിക്ക്' സമൂഹ മാധ്യമങ്ങള്‍ വഴി മിക്കവരും കണ്ടിരിക്കുമല്ലൊ. കൈയില്‍ ഐസ്ക്രീം തന്നു എന്ന് വരുത്തിയശേഷം വിദഗ്ധമായി ആളിനെ പറ്റിക്കും ഈ വിദ്വാന്മാര്. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ അനന്തും രാധികയും ഒരു ടര്‍ക്കിഷ് ഐസ്ക്രീം കച്ചവടക്കാരന്റെ അടുത്താണ്.
ഒരു കോണ്‍ ഐസ്ക്രീം ഇയാള്‍ രാധികയ്ക്കായി നീട്ടുന്നു. എന്നാല്‍ അവരത് വാങ്ങുമ്പോള്‍ അതില്‍ ഐസ്ക്രീം ഇല്ല. പിന്നെയും ഇത്തരത്തില്‍ കബളിപ്പിക്കുകയാണ്. ഈ പറ്റിക്കല്‍ രാധികയും ഭര്‍ത്താവും കൂടുള്ളവരും ആസ്വദിക്കുന്നുണ്ട്. ഒടുവില്‍ അയാള്‍ ഐസ്ക്രീം രാധികയ്ക്ക് കൈമാറുന്നു.
ഐസ്ക്രീം കച്ചവടക്കാരന്റെ പ്രകടനവും രാധിക അതെടുത്ത വിധവും അനന്തിന്റെ ചിരിയും നെറ്റിസണ്സിനിടയില് പോസിറ്റവ് പ്രതികരണങ്ങള്‍ തീര്‍ക്കുകയുണ്ടായി. "രണ്ട് വ്യാപാരികള്‍ തമ്മിലുള്ള രസകരമായ മത്സരം' എന്നാണൊരാള്‍ കുറിച്ചത്.