അ​മേ​രി​ക്ക​യു​ടെ 47-ാം പ്ര​സി​ഡ​ന്‍റാ​യി ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ​ല്ലൊ ഡോ​ണാ​ള്‍​ഡ് ട്രം​പ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ക​മ​ലാ​ ഹാ​രീ​സി​ന് മേ​ല്‍ ഈ ​റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി നേ​ടി​യ വി​ജ​യം ആ​ഘോ​ഷി​ക്കു​ക​യാ​ണ് ട്രം​പ് ഫാ​ന്‍​സ്.

ഇ​ദ്ദേ​ഹ​ത്തിന്‍റെ സ്വ​ഭാ​വ സ​വി​ശേ​ഷ​ത നെ​റ്റി​സ​ണ്‍​സി​നും കൗ​തു​ക​മാ​ണല്ലൊ. ഇ​പ്പോ​ഴി​താ ട്രം​പിന്‍റെ വേറിട്ട നൃ​ത്തം കൊ​ണ്ടാ​ടു​ക​യാ​ണ് സൈ​ബ​ര്‍​ലോ​കം.

ഡോ​ണാ​ള്‍​ഡ് ട്രം​പി​ന്‍റെ ഐ​ക്ക​ണി​ക് ചു​വ​ട് ആ​ദ്യം പ​ങ്കു​വ​ച്ച​ത് ടെ​സ്‌ല സി​ഇ​ഒ ഇ​ലോ​ണ്‍ മ​സ്‌​ക് ത​ന്നെ​യാ​ണ്. വൈ​എം​സി​എ ഡാ​ന്‍​സ് ചെ​യ്യു​ന്ന ട്രം​പി​ന്‍റെ വീ​ഡി​യോ അ​ദ്ദേ​ഹം എ​ക്‌​സി​ല്‍ പ​ങ്കു​വ​യ്ക്കു​ക​യു​ണ്ടാ​യി. "മേ​ക്ക് ദ ​ട്രം​പ് ഡാ​ന്‍​സ് ഗോ ​വൈ​റ​ല്‍' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ എത്തിയത്.

കൈ​ക​ള്‍ ഇ​രു​വ​ശ​ത്തേ​ക്കും വി​ട​ര്‍​ത്തി അ​ല്‍​പം ഉ​യ​ര്‍​ത്തി​യാ​ണ് വൈ​എം​സി​എ ചെ​യ്യു​ക. മ​സ്‌​ക് പ​ങ്കു​വ​ച്ച ദൃ​ശ്യ​ങ്ങ​ളി​ല്‍ പ​ല വേ​ദി​ക​ളി​ല്‍ ട്രം​പ് കാട്ടി​യ ചു​വ​ടു​വ​യ്പ്പാ​ണു​ള്ള​ത്. വി​നോ​ദം ക​ല​ര്‍​ത്തു​ന്ന ത​ന​താ​യ ശൈ​ലി ഈ ​നൃ​ത്ത​ത്തി​ല്‍ ട്രം​പ് കാ​ട്ടു​ന്നു​ണ്ട്.

ദൃ​ശ്യ​ങ്ങ​ള്‍ ട്രെ​ന്‍​ഡിം​ഗ് ആ​യി. അ​മേ​രി​ക്ക​യു​ടെ നി​യു​ക്ത പ്ര​സി​ഡ​ന്‍റിന്‍റെ ചു​വ​ട് അ​നു​ക​രി​ക്കാ​ന്‍ നി​ര​വ​ധി​പേ​ര്‍ എ​ത്തി. അ​വ​രും സ​മാ​ന നൃ​ത്തം​ചെ​യ്ത് എ​ക്സില്‍ പോ​സ്റ്റ് ചെ​യ്തു. "ഒ​രു പു​തി​യ ത​രം നൃ​ത്തം ക​ണ്ടു​പി​ടി​ച്ച ആ​ദ്യ​ത്തെ പ്ര​സി​ഡ​ന്‍റാണ് ട്രം​പ്' എ​ന്നാ​ണ് ഒ​രു​കൂ​ട്ടം യു​വാ​ക്ക​ള്‍ പ​റ​യു​ന്ന​ത്. എ​ന്താ​യാ​ലും വ​ലി​യ ആ​വേ​ശ​മാ​ണ് ട്രം​പ് നൃ​ത്തം അ​വ​ര്‍​ക്ക് ന​ല്‍​കു​ന്ന​ത്...