ജപ്പാനിൽ മാന്‍ സഞ്ചാരിയെ അഭിവാദ്യം ചെയ്യുന്ന കാഴ്ച; വീഡിയോ
Monday, November 11, 2024 11:32 AM IST
അഭിവാദ്യം ആളുകളില്‍ പോസിറ്റീവ്നെസ് ജനിപ്പിക്കുമെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ മറ്റുള്ളവരെ ഒന്ന് ചിരിച്ചുകാട്ടാന്‍ പോലും മടിയുള്ളവരാണ് കൂടുതല്‍. പക്ഷേ തങ്ങളുടെ മര്യാദ കൊണ്ടും പരിഗണനാ സ്വഭാവം നിമിത്തവും ആഗോളതലത്തില്‍ അറിയപ്പെടുന്നവരാണ് ജപ്പാന്‍കാര്‍.
അന്നാട്ടില്‍ മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും ഈ ഗുണമുണ്ടെന്ന് കാട്ടുകയാണ് സൈബര്‍ ലോകം. ഇന്ത്യന്‍ വിനോദസഞ്ചാരിയും ഡിജിറ്റല്‍ ഉള്ളടക്ക സ്രഷ്ടാവുമായ ദിവ്യയാണ് ഇക്കാര്യം നെറ്റിസണ്‍സിനോട് പറയുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ അവര്‍ പങ്കിട്ട വീഡിയോയില്‍ ഒരു പാര്‍ക്കില്‍ നര മാനുകളുടെ അടുത്തായി നില്ക്കുന്നു. യുവതി ജാപ്പനീസ് പരമ്പരാഗത രീതിയില്‍ തലകുനിച്ച് മാനിനെ അഭിവാദ്യം ചെയ്യുന്നു. അതിശയമെന്തെന്നാല്‍ മാനും അതുപോലെ അനുകരിക്കുന്നു.
മറ്റൊരാള്‍ കുമ്പിടുമ്പോഴും മാന്‍ ഇത്തരത്തില്‍ ചെയ്യുന്നതായി കാണാം. ശേഷം ഈ സഞ്ചാരികള്‍ മാനിന് ഭക്ഷണം നല്കുന്നു. ജപ്പാനിലെ നര മാനുകളുടെ ഈ പ്രവൃത്തി നെറ്റിസണ്‍സില്‍ കൗതുകം ജനിപ്പിച്ചു.
നിരവധിപേര്‍ ദൃശ്യങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്തി. "ജപ്പാനിലെ മൃഗങ്ങള്‍ക്ക് പോലും എങ്ങനെ മര്യാദയുള്ളവരായിരിക്കണമെന്ന് അറിയാം' എന്നാണൊരാള്‍ കുറിച്ചത്. "മാനുകള്‍ക്ക് പോലും ബഹുമാനം കാണിക്കാന്‍ കഴിയും; എന്നാല്‍ ഇന്നത്തെ കുട്ടികള്‍' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.