ക്രൂ​രവി​നോ​ദം; നാ​യ​യു​ടെ വാ​ലി​ല്‍ കെ​ട്ടി പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന "സൈ​ക്കോ​ക​ള്‍'
Thursday, October 31, 2024 10:32 AM IST
മ​നഃ​സാ​ക്ഷി ല​വ​ലേ​ശ​മി​ല്ലാ​ത്ത കു​റ​ച്ചാ​ളു​ക​ളു​ണ്ട്. അ​വ​ര്‍​ക്ക് സ്വ​ന്തം ആ​ന​ന്ദ​മ​ല്ലാ​തെ മ​റ്റൊ​ന്നും കാ​ര്യ​മ​ല്ല. ഇ​ത്ത​ര​ക്കാ​ര്‍ മ​റ്റു​ള്ള​വ​രെ വ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ക്കു​മെ​ന്ന് പ്ര​ത്യേ​കം പ​റ​യേ​ണ്ട​തി​ല്ലല്ലൊ. ഇ​വ​ന്‍​മാ​ര്‍ മ​നു​ഷ്യ​ര്‍​ക്ക് മാ​ത്ര​മ​ല്ല മൃ​ഗ​ങ്ങ​ള്‍​ക്കും ചെ​ടി​ക​ള്‍​ക്കു​മൊ​ക്കെ ദോ​ഷം ചെ​യ്യും.

ഇ​പ്പോ​ഴി​താ ഇ​ത്ത​ര​ത്തി​ല്‍ മ​നോ​വൈ​കൃ​ത​മു​ള്ള കു​റ​ച്ചാ​ളു​ക​ളു​ടെ ചെ​യ്തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്തി​യി​രി​ക്കു​ന്നു. എ​ക്‌​സി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു നാ​യ​യേ​യും കു​റ​ച്ചാ​ളു​ക​ളേ​യും കാ​ണാം.

ഇ​വ​രി​ല്‍ ര​ണ്ടാ​ളു​ക​ള്‍ നാ​യ​യേ ബ​ല​മാ​യി പി​ടി​ച്ചി​രി​ക്കു​ന്നു. ശേ​ഷം ഒ​രു യു​വാ​വ് നാ​യ​യു​ടെ വാ​ലി​ല്‍ പ​ട​ക്കം കെ​ട്ടി​വെ​ച്ച് ക​ത്തി​ക്കു​ന്നു. നാ​യ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ക​ഴി​യു​ന്നി​ല്ല. പ​ട​ക്ക​ത്തി​ന് തി​രി​കൊ​ളു​ത്തി​യ​തോ​ടെ അ​വ​ര്‍ അ​തി​നെ വി​ടു​ന്നു.

ആ ​നാ​യ പ്രാ​ണ​നും​കൊ​ണ്ട് പാ​യു​മ്പോ​ള്‍ മ​റ്റ് ചി​ല​രു​ടെ ചി​രി​യു​ടെ ശ​ബ്ദം കേ​ള്‍​ക്കാം. സം​ഭ​വ​ത്തി​ല്‍ മൃ​ഗ​ത്തി​ന് പ​രി​ക്കേ​റ്റ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.

നി​ര​പ​രാ​ധി​യാ​യ നാ​യ​യെ ദ്രോ​ഹി​ക്കു​ന്ന ഇ​ത്ത​രം ദു​ഷ്പ്ര​വൃ​ത്തി​യി​ല്‍ നെ​റ്റി​സ​ണ്‍​സ് രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ചു. പ​ട​ക്കം ആ ​മ​നു​ഷ്യ​രു​ടെ മേ​ല്‍ കെ​ട്ട​ണ​മെ​ന്ന് അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. "ഇ​ത്ത​രം കു​റ്റ​വാ​ളി​ക​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.