പാ​ക്കി​സ്ഥാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളുടെ വട്ടംകറക്കുന്ന തമാശ; അ​പ​ക​ട​ക​ര​മെ​ന്ന് നെ​റ്റി​സ​ണ്‍​സ്
Wednesday, October 30, 2024 3:15 PM IST
ചി​ല ത​മാ​ശ​ക​ളാ​കാം ചി​ല​രു​ടെ ജീ​വി​തം ത​ക​ര്‍​ത്തു​ക​ള​യു​ന്ന​ത്. അ​ങ്ങ​നെ​യൊ​ക്കെ ആ​ണെ​ങ്കി​ലും ഇ​ത്ത​രം അ​പ​ക​ട​ക​ര​മാ​യ ത​മാ​ശ​ക​ള്‍ ഇ​ന്നും ആ​വ​ര്‍​ത്തി​ക്ക​പ്പെ​ടു​ന്നു. അ​ത്ത​ര​മൊ​ന്ന് അ​ടു​ത്തി​​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്നും പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യു​ണ്ടാ​യി.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ അ​ലി ഹ​സ​നും സാ​ക്കി ഷാ​യും ആ​ണ് പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. "സു​പ്പീ​രി​യ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ള്‍' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ എ​ത്തി​യ​ത്.‌

ലാ​ഹോ​റി​ലെ പാ​ക്കി​സ്ഥാ​ന്‍ സു​പ്പീ​രി​യ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​ങ്ങ​ളു​ടെ സ​ഹ​പാ​ഠി​ക​ളു​മാ​യി കാ​ട്ടു​ന്ന അ​ഭ്യാ​സ​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലെ ഇ​തി​വൃ​ത്തം. ര​ണ്ടു​പേ​ര്‍ പു​റം തി​രി​ഞ്ഞു​നി​ല്‍​ക്കു​ന്ന ഒ​രു വി​ദ്യാ​ര്‍​ഥി​യെ കൈ​ക​ള്‍​ക്കു​ള്ള​ലാ​ക്കി വ​ട്ടം​ക​റ​ക്കി നി​ര്‍​ത്തു​ന്ന​താ​ണ് കാര്യം.

പ​ല​രും കൃ​ത്യ​മാ​യി ത​ല​കീ​ഴ്‌​മേ​ല്‍ മ​റി​ഞ്ഞ് നി​ല്‍​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ചി​ല​ര്‍ താ​ഴെ വീ​ഴു​ന്നു. ഈ ​സ​മ​യം ചു​റ്റു​മു​ള്ള​വ​ര്‍ ചി​രി​യോ​ടെ നി​ല്‍​ക്കു​ന്നു. ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യെ​ങ്കി​ലും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ല​രും വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. "ഒ​രു ചെ​റി​യ കൈ​പ്പി​ഴ ആ​ളി​ന്‍റെ ജീ​വ​ന്‍ത​ന്നെ ഇ​ല്ലാ​താ​ക്കും' എ​ന്നാ​ണ് ചി​ല​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്...


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.