ഞെട്ടിച്ച പ്രകടനം; ഈ ആന്റിയുടെ കച്ചേരിക്കെത്താന് തയാറെന്ന് നെറ്റിസണ്‍സ്
Tuesday, October 22, 2024 10:36 AM IST
കണ്‍സേര്‍ട്ടുകള്‍ കേള്‍ക്കാന്‍ ധാരാളം ആളുകള്‍ക്ക് ഇഷ്ടമാണല്ലൊ. മികച്ച കലാകാരന്മാര് സ്വര്ഗീയാനുഭൂതിയാകും ഇത്തരത്തില്‍ തരിക. അതിനാല്‍ത്തന്നെ കോള്ഡ്പ്ലേയ്ക്കും ദില്‍ജിത് ദോസഞ്ചിനുമൊക്കെ ധാരാളം കേള്വിക്കാരാണുള്ളത്.
997 ല്‍ ലണ്ടനില്‍ രൂപീകരിച്ച ഒരു ബ്രിട്ടീഷ് റോക്ക് ബാന്‍ഡാണ് കോള്‍ഡ്പ്ലേ. ഹിന്ദി സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ ഗായകനും നടനും ചലച്ചിത്ര നിര്‍മ്മാതാവുമാണ് ദില്‍ജിത് ദോസഞ്ച്.
എന്നാല്‍ ഇവരിലും ഹൃദ്യമായി കച്ചേരി നടത്താന്‍ ഒരു ആന്റിക്ക് കഴിയുന്നു എന്ന് നെറ്റിസണ്‍സ് ഇപ്പോള്‍ സാക്ഷ്യം പറയുന്നു. റോക്ക് ബാന്‍ഡ് ദി വെഞ്ചേഴ്സ് സൃഷ്ടിച്ച "പൈപ്പ്ലൈന്' എന്ന ഗാനത്തിന്റെ ഇന്‍സ്ട്രുമെന്റല്‍ കവറിനെ ഈ സ്ത്രീ സമൂഹ മാധ്യമങ്ങളില്‍ അവതരിപ്പിക്കുകയുണ്ടായി.
"കമന്റ്ശാല' എന്ന പേരിലുള്ള ഒരു ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ പ്രകടനം എത്തിയത്. "പൈപ്പ്ലൈന്' ഗാനം ഏറെ മനോഹരമായാണ് അവര്‍ വാദ്യോപകരണങ്ങളില്‍ തീര്‍ക്കുന്നത്. സര്‍ഫ് റോക്ക് ഗാനം അവതരിപ്പിക്കുന്ന അവളുടെ മ്യൂസിക് വീഡിയോ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.
ഏറെ പണം മുടക്കി ദില്‍ജിത് ദോസഞ്ചിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിലും നന്നാണ് ഈ കലാകാരിയുടെ പ്രകടനം കാണുന്നതെന്നുവരെ ആളുകള്‍ പറഞ്ഞു തുടങ്ങി. എന്തായാലും വൈകാതെ ഒരു താരം കൂടി ഉദയം കൊള്ളാനിടയുണ്ട്...