കാലുകള്‍ കൊണ്ട് മാവ് കുഴയ്ക്കുന്ന ദ്രോഹികള്‍; വീഡിയോ
Saturday, October 19, 2024 3:03 PM IST
ആഹാരം ഏറ്റവും ശുദ്ധമായിരിക്കേണ്ട ഒന്നാണല്ലൊ. ഒരു മുടി കിടന്നാലൊ പൊടി കിടന്നാെലാ മിക്കവരും അത് കഴിക്കില്ല. നിലത്തുവീണാല്‍ ഒട്ടുമെ ആരും കഴിക്കില്ല.
എന്നാല്‍ വീടുകളിലെ അടുക്കള നമുക്ക് കാണാം, പല ഹോട്ടലുകളിലെയും അടുക്കള നമ്മള് കണ്ടിരിക്കില്ല. ഇനി അവിടെ കണ്ടാലും ഓണ്‍ലൈനിലും മറ്റുമെത്തുന്ന ഭക്ഷണസാധാനങ്ങള്‍ എങ്ങനെയെന്ന് നാം അറിയുന്നില്ല. എല്ലാം ഒരു വിശ്വാസം എന്ന നിലയില്‍ മുന്നോട്ട് പോകുന്നു.
സമൂഹ മാധ്യമങ്ങളുടെ കാലത്ത് ഈ വിശ്വാസം തകര്‍ക്കുന്ന പല കാഴ്ചകളും നമുക്ക് മുന്നിലെത്തും. അത്തരമൊന്നിന്റെ കാര്യമാണിത്. അടുത്തിടെ എക്സിലെത്തിയ ദൃശ്യങ്ങള്‍ കാട്ടുന്നത് രണ്ട് ഗോല്‍ഗപ്പ വില്‍പ്പനക്കാരുടെ കൈയിലിരിപ്പാണ്.
ജാര്‍ഖണ്ഡിലെ ഗര്‍വാ മേഖലയില്‍ നിന്നുള്ള കാഴ്ചയാണിത്. ദൃശ്യങ്ങളില്‍ രണ്ടുപേര്‍ നഗ്നമായ കാലുകൊണ്ട് ഗോല്ഗപ്പയ്ക്ക് മാവ് കുഴക്കുകയാണ്. ഇവര്‍ രണ്ടുപേരും കാലിനാല്‍ മാവിന്റെ മുകളില്‍ ചവിട്ടുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ പ്രദേശവാസികള്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇവര്‍ രണ്ടുപേരും പിന്നീട് അറസ്റ്റിലായതായാണ് വിവരം. അപ്പോഴാണ് കൂടുതല്‍ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നതത്രെ. അതായത് രുചി കൂടാനായി ഇവര്‍ മാവില്‍ യൂറിയയും ഹാര്‍പിക്കും (ടോയ്ലറ്റ് ക്ലീനര്‍) ചേര്‍ത്തത്രെ.
ഗോല്‍ഗപ്പ ഉണ്ടാക്കുന്ന കടയുടമകളിലൊരാളായ അരവിന്ദ് യാദവ് തന്റെ ബന്ധുക്കളായ അന്‍ഷു, രാഘവേന്ദ്ര എന്നിവരുമായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കടയടപ്പിനെ ചൊല്ലി വഴക്കിട്ടിരുന്നു. ഇതിനു പിന്നാലെയാണത്രെ ഈ ദൃശ്യങ്ങള്‍ പുറത്തെത്തിയത്. എന്തായാലും ഈ ദ്രോഹികള്‍ക്ക് കഠിനമായ ശിക്ഷ നല്‍കണമെന്ന് നെറ്റിസണ്‍സ് ആവശ്യപ്പെടുന്നു....