ഇടിമിന്നല്‍, മഴ; പര്‍പ്പിള്‍ നിറത്തില്‍ ചെന്നൈയുടെ ആകാശം
Tuesday, October 15, 2024 2:27 PM IST
ചെന്നെയില്‍ മഴ തിമിര്‍ത്തു പെയ്യുകയാണല്ലൊ. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുമുണ്ട്. കാരണം ഇടിയും മിന്നലും ശക്തമായ മഴയും വലിയ ആപത്തുകള്‍ കൊണ്ടുവന്നേക്കാമല്ലൊ.
പലരും സുരക്ഷിതമായി വീടുകളിലാണുള്ളത്. ചിലര്‍ ഈ മഴക്കാലത്തെ മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ എത്തിച്ചിരിപ്പാണ്. ഇപ്പോഴിതാ വടക്കുകിഴക്കന്‍ മണ്‍സൂണിലെ ഒരു അര്‍ധരാത്രിയില്‍ ഉണ്ടായ ഇടിമിന്നല്‍ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.
എക്സിലെത്തിയ ദൃശ്യം ഷോളിങ്ങനല്ലൂരില് നിന്നുള്ളതാണ്. വീഡിയോയില്‍ മിന്നലിനൊപ്പം പര്‍പ്പിള്‍ നിറത്തില്‍ ആകാശം കാണപ്പെടുന്നു. അത് ആകെ ഭയപ്പെടുത്തുന്നതാണ്. മിന്നല്‍ കുറയുമ്പോള്‍, ജനല്‍ പ്രതലത്തില്‍ തുള്ളികള്‍ തെന്നി വീഴുന്ന ഒരു ആകര്‍ഷകമായ ദൃശ്യവും കാണാം.
നിരവധി കമന്റുകള്‍ ദൃശ്യങ്ങള്‍ക്ക് ലഭിച്ചു. "ഏലിയന്‍സ് മിന്നലിലൂടെ ഭൂമിയിലേക്ക് പ്രവേശിക്കുന്ന വാര് ഓഫ് ദ വേള്‍ഡ്സ് എന്ന സിനിമയിലെ സീന്‍ പോലെ തോന്നുന്നു' എന്നാണൊരാള്‍ കുറിച്ചത്.