"വ​ര​നാ​യി'ച​ന്ത​യി​ലൂ​ടെ ന​ട​ക്കു​ന്ന യു​വാ​വ്; വൈ​റ​ല്‍ വീ​ഡി​യോ
Monday, October 14, 2024 2:58 PM IST
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ പ​ല താ​ര​ങ്ങ​ളും ന​മു​ക്കി​ട​യി​ല്‍ ഉ​ട​ലെ​ടു​ത്ത് ക​ഴി​ഞ്ഞ​ല്ലൊ. റീ​ല്‍​സ് വ​ഴി​യും സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്ളു​വ​ന്‍​സ​റാ​യു​മൊ​ക്കെ ആ​ണ് ഇ​വ​ര്‍ താ​ര​ങ്ങ​ളാ​യി മാ​റു​ന്ന​ത്. ഇ​വ​രി​ല്‍ ചി​ല​ര്‍ ആ​ളു​ക​ളു​ടെ നേ​ര​ത്തെ പോ​സി​റ്റീ​വാ​ക്കി തീ​ര്‍​ക്കു​ന്നു.

ജ​തി​ന്‍ എ​ന്ന ഇ​ന്‍​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വ് പ​ങ്കി​ട്ട ദൃ​ശ്യ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ വൈ​റ​ലാ​യി​രി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ളോ​വേ​ഴ്‌​സ് ആ​വ​ശ്യ​പ്പെ​ട്ട ഒ​രുകാ​ര്യം അ​ദ്ദേ​ഹം ന​ട​പ്പാ​ക്കി​യ​താ​ണ് സം​ഗ​തി. ഒ​രു വ​ര​നെ പോ​ലെ ഹ​രി​യാ​ന മാ​ര്‍​ക്ക​റ്റി​ലൂ​ടെ ന​ട​ക്ക​ണ​മെ​ന്നാ​ണ് അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഈ ​വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത അ​ദ്ദേ​ഹം വ​ര​നെ​പ്പോ​ലെ വ​സ്ത്രം ധ​രി​ച്ച് ഹ​രി​യാ​ന​യി​ലെ സി​ര്‍​സ​യി​ലെ റോ​റി ബ​സാ​റി​ലൂ​ടെ ന​ട​ക്കു​ക​യു​ണ്ടാ​യി. വെ​ളു​ത്ത ഷെ​ര്‍​വാ​ണി​യും ചു​വ​ന്ന ത​ല​പ്പാ​വും ധ​രി​ച്ച് വ​ര​നെ​പ്പോ​ലെ ന​ട​ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തെ ക​ണ്ട് പല​രും ആ​ശ്ച​ര്യ​പ്പെ​ടു​ന്നു.

​ഒരു വ​ര​ന്‍ ച​ന്ത​യി​ലൂ​ടെ അ​ല​ഞ്ഞു​തി​രി​ഞ്ഞ് ന​ട​ക്കു​ന്ന​തെ​ന്തി​നാ​ണെ​ന്ന് അ​വ​ര്‍ ചി​ന്തി​ക്കു​ന്നു. പ​ല​രും അ​ദ്ദേ​ഹ​ത്തെ കൗ​തു​ക​ത്തോ​ടെ നോ​ക്കു​ന്നു. ചി​ല​ര്‍ കൈ ​ന​ല്‍​കു​ന്നു. നി​ര​വ​ധി പേ​ര്‍ അ​വ​നെ ക​ളി​യാ​ക്കി ചി​രി​ച്ചു. ജ​തി​ന്‍ ത​ന്‍റെ ഷെ​ര്‍​വാ​ണി​യി​ല്‍ സ്‌​കൂ​ട്ട​ര്‍ ഓ​ടി​ക്കു​ന്ന​തും കാ​ണാം.

എ​ന്താ​യാ​ലും സം​ഭ​വം ഹി​റ്റാ​യി. ര​ണ്ട​രക്കോ​ടി​യോ​ളം പേ​ര്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ട​ത്രെ. മ​റ്റെ​ന്തെ​ങ്കി​ലും ചാ​ല​ഞ്ചു​ണ്ടെ​ങ്കി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്ന​ത്. "നി​ങ്ങ​ള്‍​ക്ക് പ്ര​ശം​സ​നീ​യ​മാ​യ ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്' എ​ന്നാ​ണൊ​രാ​ള്‍ ദൃ​ശ്യ​ങ്ങ​ളി​ല്‍ കു​റി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.