ബി​സ്ക്ക​റ്റി​ൽ "നൂ​ൽ​ക്ക​ന്പി'; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​തി​ഷേ​ധം
Monday, October 14, 2024 12:52 PM IST
കു​ട്ടി​ക​ൾ​ക്കു കൊ​ടു​ക്കാ​ൻ വാ​ങ്ങി​യ ബി​സ്ക്ക​റ്റി​ൽ നൂ​ൽ​ക്ക​ന്പി ക​ണ്ട​താ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ റി​പ്പോ​ർ​ട്ട്. തെ​ല​ങ്കാ​ന കാ​മ​റെ​ഡ്ഡി ജി​ല്ല​യി​ലെ ദേ​വു​നി​പ​ള്ളി ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം. ബ്രി​ട്ടാ​നി​യ ക​ന്പ​നി​യു​ടെ ബ​ർ​ബ​ൺ ബി​സ്‌​ക്ക​റ്റ് ക​ഴി​ക്കു​ന്ന​തി​നി​ടെ കു​ട്ടി​ക​ളാ​ണു നൂ​ൽ​ക്ക​ന്പി ക​ണ്ട​തെ​ന്നു പ​റ​യു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ഡി​യോ ഹ​നു​മാ​ൻ റെ​ഡ്ഡി എ​ന്ന​യാ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചു. മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ വീ​ഡി​യോ വൈ​റ​ലാ​യി.

ഇ​തേ​ത്തു​ട​ർ​ന്നു ക​ന്പ​നി​ക്കെ​തി​രേ വ്യാ​പ​ക കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ളും ഉ​യ​ർ​ന്നു. ബി​സ്‌​ക്ക​റ്റ്, ചോ​ക്ലേ​റ്റ് തു​ട​ങ്ങി​യ​വ കു​ട്ടി​ക​ൾ​ക്കു പ്രി​യ​പ്പെ​ട്ട ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളാ​ണെ​ന്നും ഇ​ത്ത​രം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​കൊ​ടു​ക്ക​ണ​മെ​ന്നും പ്ര​തി​ക​ര​ണ​ങ്ങ​ളി​ലു​ണ്ട്.

അ​ടു​ത്തി​ടെ മും​ബൈ​യി​ൽ പേ​രു​കേ​ട്ട ക​ന്പ​നി​യു​ടെ ഐ​സ്ക്രീ​മി​ൽ മ​നു​ഷ്യ​ന്‍റെ കൈ​വി​ര​ൽ ക​ണ്ടെ​ത്തി​യ​തു വ​ൻ വാ​ർ​ത്ത​യാ​യി​രു​ന്നു. പാ​യ്ക്ക് ചെ​യ്ത് വി​പ​ണി​യി​ലെ​ത്തു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ വി​ഷ​മു​ള്ള നി​ര​വ​ധി പ്രാ​ണി​ക​ളെ​യും അ​ടു​ത്തി​ടെ ക​ണ്ടെ​ത്തി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.