"ങേ എനിക്കിത്രയും ഫാന്‍സോ...'; ഗോള്‍ഡന്‍ റിട്രീവറിന്റെ സുവര്‍ണ നിമിഷങ്ങള്‍
Monday, October 14, 2024 9:55 AM IST
നായയും ലോക്കല്‍ ട്രെയിനുമൊക്കെ സൈബര്‍ ലോകത്തെ സ്ഥിരം വൈറല്‍ കണ്ടന്റുകളാണ്. ഇവ രണ്ടും ഒന്നിച്ച് എത്തിയ ഒരു കാര്യമാണ് അടുത്തിടെ നെറ്റിസണ്‍സ് ആഘോഷമാക്കിയത്. സംഗതി അങ്ങ് മുംബൈയിലാണ്.
ഇന്‍സ്റ്റഗ്രാമിലെത്തിയ ദൃശ്യങ്ങളില്‍ മുംബൈയിലെ ഒരു ലോക്കല്‍ ട്രെയിന്‍ യാത്രയാണുള്ളത്. ദൃശ്യങ്ങളില്‍ ഒരു യുവതി തന്റെ വളര്‍ത്തുനായയെ ഒരു ബാഗിലാക്കി ദേഹത്ത് തൂക്കിയിട്ടിരിക്കുന്നു. നല്ല നീളന്‍ ചെവിയുള്ള ആ സുന്ദരക്കുട്ടന്‍ നായ ശാന്തമായി അവിടിരിക്കുന്നു.
അവന് ചുറ്റും കുറച്ച് സത്രീകളും ഒരു കുട്ടിയും നില്ക്കുന്നു. ഈ കുട്ടിയും ചില സ്ത്രീകളും ആ നായയെ തലോടുകയാണ്. കുട്ടി വളരെ സ്നേഹപൂര്‍വം അതിന്റെ തലയില്‍ തലോടുമ്പോള്‍ ആ നായ ഇണങ്ങിത്തന്നെ ഇരിക്കുന്നു.
സാധാരണയായി നായകള്‍ കുരയ്ക്കുകയൊക്കെ ചെയ്യുമല്ലൊ. എന്നാല്‍ ഈ നായ വളരെ ശാന്തനായാണ് കാണപ്പെടുന്നത്. വൈറല്‍ കാഴ്ചയ്ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "ഹൃദ്യമായ നിമിഷം, സന്തോഷകരം' എന്നാണൊരാള്‍ കുറിച്ചത്.