"ഉച്ചയൂണ് ഈ തളികയിലുണ്ടൊ'; ബസിനുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന പുലി
Friday, October 11, 2024 12:55 PM IST
വന്യമൃഗങ്ങളെ എത്ര കണ്ട് സൂക്ഷിക്കണമെന്ന് പറയേണ്ടതില്ലല്ലൊ. എന്നിരുന്നാലും അവയെ കാണാന്‍ നമുക്കൊരു ആഗ്രഹമൊക്കെ തോന്നുമല്ലൊ. ഇത്തരം ആഗ്രഹങ്ങള്‍ പലപ്പോഴും സാധ്യമാകുന്നത് മൃഗശാലകള്‍ സന്ദര്‍ശിക്കുമ്പോഴാണ്. അത്തരത്തില്‍ ഏറ്റവും ശ്രദ്ധയമായ ഒരിടമാണ് ബംഗളൂരുവിലെ ബന്നാര്‍ഘട്ട ദേശീയ ഉദ്യാനം.
ഇവിടെ വന്യമൃഗങ്ങള്‍ സ്വെെര്യമായി വിഹരിക്കുന്നു. സഫാരി ബസിലാണ് സന്ദര്‍ശകര്‍ അവയ്ക്കരികില്‍ എത്തുക. അടുത്തിടെ എക്സിലെത്തിയ ഒരു വീഡിയോ കാട്ടുന്നത് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്.
സഫാരി ബസ് ഒരിടത്തായി നിര്‍ത്തിയിട്ടിരിക്കുന്നു. ഈ സമയം ഒരു പുള്ളിപ്പുലി അതിന് സമീപമായി നില്ക്കുന്നു. അല്പംകഴിഞ്ഞ് പുലി ബസിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുന്നു. ഇത് കണ്ട യാത്രക്കാര്‍ ഭയന്ന് നിലവിളിക്കുന്നു. പെട്ടെന്ന് താഴേക്ക് ഇറങ്ങിയ പുലി വീണ്ടും ജനലിലൂടെ തലയിടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ബസ് ഡ്രൈവര്‍ വാഹനം ഉടനടി മുന്നോട്ട് എടുക്കുന്നു.
ശ്രമം വിഫലമായി നില്ക്കുന്ന പുലിയേയും ജീവന് കൈപിടച്ചോടുന്ന യാത്രക്കാരേയും കാട്ടി ദൃശ്യങ്ങള്‍ അവസാനിക്കുന്നു. സംഭവത്തില്‍ നിരവധി അഭിപ്രായങ്ങള്‍ നെറ്റിസണ്‍സ് പങ്കുവച്ചു. "എല്ലാ സഫാരി വാഹനങ്ങള്‍ക്കും മറ്റൊരു മറ കൂടി ഉള്ളതിനാല്‍ സഞ്ചാരികള്‍ സുരക്ഷിതരാണ്' എന്നാണൊരാള്‍ ചൂണ്ടിക്കാട്ടിയത്.