ഈ ജന്മദിനം സവിശേഷമാണ്; കാരണം രോഹിത്
Friday, October 11, 2024 12:25 PM IST
തങ്ങളുടെ പിറന്നാള്‍ദിനം മിക്കവര്‍ക്കും പ്രത്യേകതയുള്ള ഒന്നാണല്ലൊ. മിക്കവരും കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒക്കെ കൂടെ അത് ആഘോഷിക്കും. പലരും പിറന്നാളുകാരിക്ക് സമ്മാനങ്ങളും നല്‍കും. അപ്പോള്‍ മിക്കവരും ഹാപ്പി.
എന്നാല്‍ ആ ദിനം അവിസ്മരണീയമാകുന്നത് അതുല്യമായ ചില കാര്യങ്ങളാല്‍ ആകാം. അത്തരമൊന്ന് അടുത്തിടെ മുംബൈയിലുള്ള ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ നടന്നു.
കഴിഞ്ഞയിടെ മുംബൈയിലെ ഒരു നിരത്തില്‍ ട്രാഫിക് ബ്ലോക്കിനിടെ ഒരു നീല ലംബോര്‍ഗിനി കാർ കാണപ്പെടുകയുണ്ടായി. അതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കാപ്റ്റന്‍ രോഹിത് ശര്മയാണുണ്ടായിരുന്നത്.
ഈ സമയം ഒരു പെണ്‍കുട്ടി അദ്ദേഹത്തിനടുത്തേക്ക് എത്തുന്നു. താന്‍ രോഹിത്തിന്റെ വലിയ ആരാധികയാണെന്ന് പെണ്‍കുട്ടി പറയുന്നു. രോഹിത് നന്ദിയും പറയുന്നു. ആ ദിനം ആ പെണ്‍കുട്ടിയുടെ പിറന്നാള്‍ ആണെന്ന് മറ്റൊരാള്‍ രോഹിത്തിനോട് പറയുന്നു. ഉടനടി അദ്ദേഹം ആ പെണ്‍കുട്ടിക്ക് ഷേക്ക് ഹാന്‍ഡ് നല്‍കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. ഇതിനാല്‍ ആ കുട്ടി വളരെ സന്തോഷവതിയാകുന്നു. ശേഷം രോഹിത് കാറുമായി മുന്നോട്ട് പോവുകയാണ്.
വൈറലായി മാറിയ കാഴ്ചയില്‍ നിരവധിപേര്‍ കമന്റുകളിട്ടു. "അദ്ദേഹം ആ പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്ന് തീര്‍ത്തിരിക്കുന്നു' എന്നാണൊരാള്‍ കുറിച്ചത്.