"സ്റ്റാര്‍ ഓഫ് ദി ഷോ'; ഈ ടീച്ചറുടെ റാംപ് വാക്ക് സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ചപ്പോള്‍
Thursday, October 10, 2024 3:42 PM IST
പൊതുവേ ക്ലാസുകളില്‍ അധ്യാപകര്‍ ഗൗരവക്കാര്‍ ആയി തുടരുമെങ്കിലും യുവജനോത്സവമൊ കോളജ് ഡേയൊ ഒക്കെ വരുമ്പോള്‍ അവരും "ചില്' ആകും. ഇക്കാലത്ത് അധ്യാപകര്‍ കുട്ടികളുടെ "വൈബ്' ആ ദിനങ്ങളില്‍ കടംകൊള്ളും.
കുട്ടികളുടെ ഭാഷയില്‍ ടീച്ചറ് "പൊളി'യാണെന്ന് പറയും. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം രസകരമായ സംഭവങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആയി മാറും. ഇപ്പോഴിതാ ഒരു അധ്യാപിക നടത്തിയ റാംപ് വാക്ക് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്.
ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ മുംബൈയിലെ നര്‍സി മോന്‍ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ നിന്നുള്ള കാഴ്ചയാണുള്ളത്. ദൃശ്യങ്ങളില്‍ നിരവധി വിദ്യാര്‍ഥികള്‍ വേദിയില്‍ നില്ക്കുന്നു. ഇതിനിടയില്‍ അവരുടെ ഒരു അധ്യാപിക മിന്നുന്ന റാംപ് വാക്ക് നടത്തുന്നു. കുട്ടികള്‍ ആവേശഭരിതരാകുന്നു.
ഇതിനിടെ ഒരു വിദ്യാര്‍ഥി ബോളിവുഡ് ചിത്രമായ ഓം ശാന്തി ഓമിലെ അവിസ്മരണീയമായ ഒരു രംഗം അനുകരിക്കുന്നു. അവിടെ ഷാരൂഖ് ഖാന് ദീപിക പദുക്കോണിനെ കണ്ടപ്പോള്‍ ബോധരഹിതനായി വീഴുംപോലെ ഈ വിദ്യാര്‍ഥിയും വീഴുകയാണ്. മറ്റുള്ളവര്‍ അവന് ചുറ്റും കൂടുന്നു.
വൈറല്‍ കാഴ്ചയ്ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "ഒരു മോഡലാകാന്‍ ജനിച്ചയാള്‍ അധ്യാപികയാകാന്‍ നിര്‍ബന്ധിതയായി' എന്നാണൊരാള്‍ കുറിച്ചത്.