ബലൂണ്‍ വില്‍പ്പനക്കാരനും കുട്ടിയുമായി ഒരു ഡ്രൈവ്; കണ്ണുനിറഞ്ഞെന്ന് നെറ്റിസണ്‍സ്
Wednesday, October 9, 2024 2:41 PM IST
നിരത്തുകളില്‍ നാം ധാരാളം തലത്തിലുള്ള വാഹനങ്ങള്‍ കാണാറുണ്ടല്ലൊ. അവയെല്ലാം പല സാമ്പത്തിക നിലയിലുള്ള ആളുകളെ പ്രതിനിധീകരിക്കുന്നു. എന്നാല്‍ ഈ നിരത്തുകളില്‍ വില്‍പ്പനക്കാരായി ചില ജന്മങ്ങളുണ്ട്. അവരുടെ സന്തോഷവും ദുഃഖവും നാം എല്ലായ്പ്പോഴും കാണണമെന്നില്ല.
എന്നാല്‍ സമൂഹ മാധ്യമങ്ങളുടെ വരവോടെ അവരുടെ കാഴ്ചകള്‍ നമുക്ക് അറിയാനാകുന്നു. അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ എത്തിയ വീഡിയോയില്‍ നെറ്റിസണ്‍സിന്റെ മനം കവര്‍ന്ന ഒരു കാഴ്ചയാണുള്ളത്.
പ്രിന്‍സ് വര്‍മ എന്ന ഇന്‍സ്റ്റഗ്രാം ഉപയോക്താവ് പങ്കിട്ട വീഡിയോയില്‍ ഒരു ചെറുപ്പക്കാരന് തന്റെ കുഞ്ഞുമായി വഴിയോരത്ത് നില്‍ക്കുകയാണ്. അദ്ദേഹം ഒരു ബലൂണ്‍ വില്പ്പനക്കാനാണ്. ഇതിനിടയിലാണ് ഒരാള്‍ തന്റെ ആഡംബര കാറുമായി അവര്‍ക്കരികില്‍ എത്തിയത്.
ഈ കാര്‍ കണ്ട ബലൂണ്‍ കച്ചവടക്കാരന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നു. ഈ സമയം കാറുടമ അവര്‍ക്കരികിലെത്തി എന്തുവേണം എന്ന് തിരക്കുന്നു. കാറുടമ തന്നെ വഴക്ക് പറയുമെന്നാണ് ബലൂണ്‍ കച്ചവടക്കാരന് കരുതിയത്. എന്നാല്‍ അതുണ്ടായില്ല.
പകരം, കാര്‍ ഉടമ പാവപ്പെട്ട ബലൂണ്‍ വില്പ്പനക്കാരനോടൊപ്പം ഒരു സെല്‍ഫി ക്ലിക്ക് ചെയ്യുകയും കാറിനുള്ളില്‍ ഇരിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ ബലൂണ്‍ വില്പ്പനക്കാരന് ആദ്യമൊന്ന് മടിക്കുന്നു. എന്നാല്‍ ഉടമ ഇവരെ സ്നേഹപൂര്‍വം കാറില്‍ കയറ്റുന്നു. ബലൂണ്‍ വില്‍പ്പനക്കാരനും കുട്ടിയും കാറില്‍ കയറുന്നു.
ഈ സമയം ആ മനുഷ്യന്റെയും കുട്ടിയുടെയും മുഖത്തെ സന്തോഷം കാണേണ്ടതാണ്. ബലൂണ്‍ വില്പനക്കാരന്റെ മുഖത്ത് നിന്ന് ഇത് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളില്‍ ഒന്നായിരിക്കുമെന്ന് വ്യക്തമാണ്.
വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "അവന്റെ ദിവസം പ്രത്യേകമാക്കിയതിന് നന്ദി' എന്നാണൊരാള്‍ കുറിച്ചത്. "ആ മനുഷ്യന്റെ പുഞ്ചിരി കണ്ട് ഞാന്‍ കരയാന്‍ തുടങ്ങി. നല്ല പ്രവൃത്തി സഹോദരാ' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.