വിവാഹ വസ്ത്രം ധരിച്ച് സ്പോര്‍ട്സ് ബൈക്ക് ഓടിക്കുന്ന യുവതി; വീഡിയോ
Tuesday, October 8, 2024 2:04 PM IST
വിവാഹം അവിസ്മരണീയമാക്കാന്‍ പലരും ശ്രമിക്കും. പ്രത്യേകിച്ച് വരന്റെയൊ വധുവിന്റെയൊ ബന്ധുക്കളും കൂട്ടുകാരും ഈ കാര്യത്തില്‍ വളരെ ശ്രദ്ധിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളുടെ കാലത്ത് പ്രീവെഡിംഗ് ഷൂട്ടും മറ്റും വെറൈറ്റിയായി നടത്താന്‍ ആളുകള്‍ ശ്രമിക്കാറുണ്ടല്ലൊ.
ഇപ്പോഴിതാ ഒരു വധു ബൈക്കില്‍ സഞ്ചരിക്കുന്ന കാഴ്ച സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഇന്‍സ്റ്റഗ്രാമിലെത്തിയ വീഡിയോയില്‍ വിവാഹ വസ്ത്രം ധരിച്ച വധു ആത്മവിശ്വാസത്തോടെ ഹൈവേയില്‍ ബൈക്ക് ഓടിക്കുന്ന കാഴ്ചയാണുള്ളത്.
ദൃശ്യങ്ങളില്‍ സര്‍വാഭരണവിഭൂഷിതയായ യുവതിയാണ് ബൈക്കില്‍ സഞ്ചരിക്കുന്നത്. അവര്‍ക്കടുത്തായി സുഹൃത്തുക്കള്‍ കാറില്‍ സഞ്ചരിക്കുന്നതായി കാണാം. എന്നാല്‍ യുവതി ഹെല്‍മെറ്റ് ധരിക്കാതെയാണ് യാത്ര ചെയ്യുന്നത്.
വധുവിന്റെ പ്രവൃത്തി നല്ലതെങ്കിലും ജീവന് സുരക്ഷ ശ്രദ്ധിക്കേണ്ടതാണെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. എന്തായാലും നല്ലൊരു വിവാഹജീവിതം നേരാനും ആളുകള്‍ മറന്നില്ല.