വാതിലും കണ്ണാടിയുമില്ല, പക്ഷെ ട്രിപ്പ് പോയത് ഞെട്ടിക്കുന്ന ദൂരം
Saturday, October 5, 2024 3:16 PM IST
യാത്ര ചെയ്യാന്‍ പലര്‍ക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് കൂട്ടുകാര്‍ക്കൊപ്പം. ഇക്കാലത്ത് ആളുകള്‍ ബൈക്കിലും കാറിലുമൊക്കെ ഇന്ത്യ കാണാന്‍ ഇറങ്ങുന്നത് പതിവാണ്. പലരും ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കും. ചിലര്‍ മനസില്‍ മാത്രം കരുതും.
ഇപ്പോഴിതാ നാല് കൂട്ടുകാര്‍ ഇത്തരത്തില്‍ ഒരു യാത്ര പോയ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
വീഡിയോയില്‍ നാല് സുഹൃത്തുക്കള്‍ ഒരു കാറില്‍ സഞ്ചരിക്കുന്നതാണുള്ളത്. എന്നാല്‍ ഇവര്‍ നാലുപേരും സഞ്ചരിക്കുന്ന കാര്‍ തകര്‍ന്ന ഒന്നാണ്. കാറിന് വാതില്‍ ഇല്ല, ഗ്ലാസുമില്ല. ചുരുക്കത്തില്‍ കാറിന്റെ അസ്ഥികൂടം കൊണ്ടാണ് അവര്‍ 2,000 കിലോ മീറ്ററോളം സഞ്ചരിച്ചത്.
എന്നാല്‍ ഇവര്‍ ഹെല്‍മെറ്റും പുതപ്പും ഒക്കെ ഇട്ടിരുന്നു. തണുപ്പ് കൂടുന്നതിനനുസരിച്ച് അവര്‍ പുതപ്പുകള്‍ എടുത്ത് മൂടുന്നു. ഇടയ്ക്ക് ചായ കുടിക്കാനും മറ്റും ഭക്ഷണശാലകളില്‍ നിര്‍ത്തുന്നു. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു.
നിരവധിയാളുകള്‍ ഇവരെ വിമര്‍ശിച്ചും രംഗത്തെത്തി. കാരണം ഡോറില്ലാതെ ഇത്ര ദൂരം സഞ്ചരിക്കുന്നത് വലിയ അപകടമാണല്ലൊ. ട്രാഫിക് പോലീസ് ഇവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. "നിയമപരമായി തെറ്റായിരിക്കാം എങ്കിലും ഈ യാത്ര വേറിട്ട ഒരനുഭവം തന്നെ ആയിരിക്കും സമ്മാനിച്ചിരിക്കുക' എന്നാണൊരാള്‍ കുറിച്ചത്.