ജീവനുള്ള ഞണ്ടുകള്‍ ഓടുന്ന ട്രെയിനില്‍; പിന്നീട് സംഭവിച്ചത്
Tuesday, October 1, 2024 11:42 AM IST
ഞണ്ടുകള്‍ രുചികരമായയ ഒരു ഭക്ഷണം തന്നെയാണ്. എന്നാല്‍ ജീവനോടെ ഇരിക്കുന്ന ഞണ്ടുകളെ ഒരു പേടിയോടെ ആളുകള്‍ നോക്കൂ. കാരണം അവ ഇറുക്കും എന്നത് തന്നെ. കത്രിക പോലുള്ള അവയുടെ കൈകളില്‍ പെട്ടാല്‍ പിന്നെ പറയേണ്ടല്ലൊ.
ഇപ്പോഴിതാ മെട്രോ ട്രെയിനുള്ളില്‍ കുറേ ഞണ്ടുകള്‍ എത്തിയ സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഇന്‍സ്റ്റഗ്രാമിലെത്തിയ ദൃശ്യങ്ങളില്‍ ന്യൂയോര്‍ക്കിലെ ഒരു സബ്വേയില് സംഭവിച്ച കാര്യങ്ങളാണുള്ളത്.
ദൃശ്യങ്ങളില്‍ ഒരു സ്ത്രീ ഒരു ബാഗ് നിറയെ ഞണ്ടുകളുമായി നില്ക്കുന്നു. എന്നാല്‍ ആ ബാഗ് അബദ്ധത്തില്‍ വീഴൂന്നു. പിന്നീട് അവയില്‍ നിന്നുള്ള ഞണ്ടുകള്‍ പുറത്തിറങ്ങുന്നു. ഇത് കണ്ട് ആ യുവതി ഞെട്ടുന്നു
എന്നാല്‍ സഹയാത്രികര്‍ ആരും വലിയ ബഹളംവച്ചില്ല. അവരില്‍ പലരും ഞണ്ടുകളെ പെറുക്കി ആ ബാഗിലാക്കി. ശേഷം യുവതിക്ക് കൈമാറുകയും ചെയ്യുന്നു. സഹയാത്രികരുടെ മനസ്ഥിതി നെറ്റിസണ്‍സിന് നന്നേ ബോധിച്ചു. പലരും അവരെ അഭിനന്ദിച്ച് രംഗത്തെത്തി.