മുതലയുടെ വായില്‍ കൈയിട്ടാല്‍ സംഭവിക്കുന്നത്; കാണുക
Monday, September 30, 2024 3:24 PM IST
പലരും സാഹസിക പ്രിയരാണല്ലൊ. അതിന്റെ പരിണിത ഫലം പലപ്പോഴും മറക്കാനാകാത്ത വലിയ പാഠമാകും അവര്‍ക്ക് നല്‍കുക. സ്വന്തം അനുഭവത്തില്‍ നിന്നല്ലാതെ പലരും ഒന്നും പഠിക്കാന്‍ തയാറാകില്ല എന്നതാണ് വാസ്തവം.
അടുത്തിടെ ഇന്‍സ്റ്റഗ്രാമിലെത്തിയ വീഡിയോ പറയുന്നത് ഇത്തരമൊരു കാര്യമാണ്. ദൃശ്യങ്ങളില്‍ ഒരു മുതലയേയും കുറച്ച് മനുഷ്യരേയും കാണാം. അതില്‍ കുറേയാളുകള്‍ കാണികളാണ്. ഒരു മനുഷ്യന് മറ്റുള്ളവര്‍ക്ക് മുന്നില്‍ സാഹസികത കാട്ടാനുള്ള തയാറെടുപ്പിലാണ്.
ഇയാള്‍ സദസിനു മുന്നില്‍ വച്ച് മുതലയുടെ വായില്‍ കൈയിടുന്നു. എന്നാല്‍ അന്ന് മുതല അയാള്‍ പ്രതീക്ഷിച്ച പോലെയല്ല പ്രതികരിച്ചത്. അത് അയാളുടെ കൈയില്‍ ഒരു കടി നല്കി. ഭാഗ്യത്തിന് കൈ കടിച്ചു മുറിച്ചില്ല.
രക്തം ഇറ്റിറ്റ് വീഴൂന്ന കൈകളുമായി അയാള്‍ പിന്നടക്കുന്നത് വലിയ ഞെട്ടലോടെയാണ് ആളുകള്‍ കണ്ടത്. നെറ്റിസണ്‍സും ഞെട്ടല്‍ രേഖപ്പെടുത്തി. "ശരീരഭാഷ മനസിലാകാത്ത മൃഗങ്ങളുമായി കലഹിക്കരുത്' എന്നാണൊരാള്‍ കുറിച്ചത്. "ഭാഗ്യത്തിന് ജീവന് പോയില്ല' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.