സ്പാ​ർ​ക്ലെ ഗ​ൺ പൊ​ട്ടി​ത്തെ​റി​ച്ചു; വ​ര​നു പ​രി​ക്ക്, വീഡിയോ
Monday, September 30, 2024 12:25 PM IST
വി​വാ​ഹാ​ഘോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ സ്പാ​ർ​ക്ലെ ഗ​ൺ പൊ​ട്ടി​ത്തെ​റി​ച്ച് വ​ര​ന് പ​രി​ക്കേ​ൽ​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​യി. ഗ​ൺ ഉ​പ​യോ​ഗി​ച്ച് തീ​പ്പൊ​രി​ക​ൾ ചി​ത​റി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

വി​വാ​ഹ​വേ​ദി​യി​ൽ നി​ൽ​ക്കു​ന്ന ന​വ​ദ​മ്പ​തി​ക​ളെ​യാ​ണു വീ​ഡി​യോ​യി​ൽ ആ​ദ്യം കാ​ണു​ന്ന​ത്. അ​തി​നി​ടെ ഇ​രു​വ​രു​ടെ​യും കൈ​യി​ൽ സു​ഹൃ​ത്തു​ക്ക​ൾ സ്പാ​ർ​ക്ലെ ഗ​ൺ ന​ൽ​കു​ക​യും അ​വ​ര​ത് ഓ​ൺ ആ​ക്കി ഉ​യ​ർ​ത്തി പി​ടി​ക്കു​ക​യും ചെ​യ്യു​ന്നു.

ഗ​ണ്ണി​ൽ​നി​ന്നു തീ​പ്പൊ​രി​ക​ൾ ചി​ത​റു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് വ​ര​ന്‍റെ കൈ​യി​ലി​രു​ന്ന തോ​ക്ക് പൊ​ട്ടി​ത്തെ​റി​ച്ചു. ഭ​യ​ന്നു​പോ​യ വ​ര​നും വ​ധു​വും കൈ​യി​ലെ തോ​ക്കു​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞെ​ങ്കി​ലും പൊ​ട്ടി​ത്തെ​റി​യി​ൽ വ​ര​ന്‍റെ കൈ​ക്കു സാ​ര​മാ​യി പ​രി​ക്കേ​റ്റു.

"ഇ​ത് നി​ർ​ത്തു​ക' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ റിതിക് എഡിറ്റ്സ് എ​ന്ന അ​ക്കൗ​ണ്ടി​ൽ​നി​ന്നാ​ണു വീ​ഡി​യോ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലെത്തിയത്. സംഭവം എവിടെ നടന്നതെന്നു വീഡിയോയിൽ വ്യക്തമല്ല. വീ​ഡി​യോ ഇ​തി​നോ​ട​കം ക​ണ്ട​ത് 23.5 ദ​ശ​ല​ക്ഷം ആ​ളു​ക​ളാ​ണ്.

ഇ​ത്ത​രം അ​പ​ക​ട​ക​ര​മാ​യ വ​സ്തു​ക്ക​ൾ ആ​ഘോ​ഷ​വേ​ള​ക​ളി​ൽ ഉ​പ​യോ​ഗി​ച്ച് എ​ന്തി​നാ​ണ് വ​ലി​യ ദു​ര​ന്ത​ങ്ങ​ൾ ഇ​ര​ന്നു വാ​ങ്ങു​ന്ന​ത് എ​ന്നാ​യി​രു​ന്നു ഒ​രു ക​മ​ന്‍റ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.