"ആജ് കി രാത്തിന്' നൃത്തം; മെട്രോ ട്രെയിൻ വേദിയാകുന്നത് തുടരുന്നു...
Monday, September 30, 2024 11:57 AM IST
സമൂഹ മാധ്യമങ്ങളുടെ കാലത്ത് ധാരാളം ആളുകള്‍ റീല്‍സുകള്‍ ചെയ്യാറുണ്ടല്ലൊ. അവയില്‍ പലതും രസകരമാണ്. എന്നാല്‍ ചിലത് മറ്റാളുകള്‍ക്ക് ശല്യമായി മാറാറുണ്ട്. പ്രത്യേകിച്ച് പൊതു ഇടങ്ങളിലെ പ്രകടനങ്ങള്‍.
മിക്കപ്പോഴും മെട്രോ ട്രെയിനുകളാണ് ഇത്തരത്തില്‍ വേദിയായി മാറാറുള്ളത്. അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ വെളിപ്പെടുത്തുന്നത് ഇത്തരമൊന്നാണ്.
ദൃശ്യങ്ങളില്‍ ട്രെയിനുള്ളിലായി ചില യാത്രക്കാര്‍ ഇരിക്കുന്നു. ഈ സമയം ഒരു യുവതി തമന്ന ഭാട്ടിയയുടെ ജനപ്രിയ ഗാനമായ "ആജ് കി രാത്' എന്ന ഗാനത്തിന് നൃത്തം ചെയ്യുകയാണ്. അവര്‍ കാമറയ്ക്ക് മുന്നിലായി ആടിത്തിമിര്‍ക്കുകയാണ്. എന്നാല്‍ മറ്റുള്ളവര്‍ക്ക് അത് ബുദ്ധിമുട്ടാകുന്നുണ്ടൊ എന്ന കാര്യം അവര്‍ പരിഗണിക്കുന്നില്ല.
ഇക്കാര്യം ചിലര്‍ തമാശയായി കാണുന്നു. മറ്റു ചിലര്‍ ശല്യമായും കണക്കാക്കുന്നു. "പൊതുഗതാഗതമാണ്. ആ ചിന്ത ആവശ്യമാണ്' എന്നാണൊരാള്‍ കുറിച്ചത്. "സന്തോഷം നല്കുന്നുവെങ്കില് എന്തുകൊണ്ട് നൃത്തം ചെയ്യരുത്?' എന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്.