ഇന്ത്യയെ അടുത്തറിയാന്‍; ബ്രിട്ടീഷ് ദമ്പതികളുടെ സഞ്ചാരം, വെെറൽ
Saturday, September 28, 2024 11:13 AM IST
വൈവിധ്യങ്ങളാല്‍ സമ്പന്നമാണല്ലൊ നമ്മുടെ രാജ്യം. പുറംനാട്ടുകാരില്‍ അത് വലിയ കൗതുകം ജനിപ്പിക്കാറുണ്ട്. പല വിദേശികളും ഈ നാടു കാണാന്‍ ഒറ്റയ്ക്കും കുടുംബവുമായൊക്കെ നമുക്കിടയില്‍ എത്താറുണ്ട്. സമൂഹ മാധ്യമങ്ങളുടെ വരവോടെ വ്ലോഗുകളുടെ രൂപത്തില്‍ അത് മറ്റുള്ളവരിലേക്കും എത്തിക്കുന്നു.
ഇത്തരത്തില്‍ വിവിധ നാടുകളില്‍ കറങ്ങുന്ന രണ്ടുപേരാണ് ജാക്ക് ഐന്സ്ലിയും ഭാര്യ പെയ്ജ് മെറ്റ്കാല്‍ഫും. ജാക്കും ഭാര്യയും നാസിക്കിലെത്തിയ ഒരു ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുകയാണ്.
ദൃശ്യങ്ങളില്‍ നാസിക്കിലെ ഒരു റോഡിന്റെ വശത്തായി ഈ ദമ്പതികള്‍ നില്ക്കുന്നു. ഈ സമയം ഒരു യുവാവ് ബൈക്കുമായി എത്തുന്നു. ഈ സമയം ജാക്ക് ഐന്‍സ്ലി ബൈക്കുകാരനോട് വഴി ചോദിക്കുന്നു.
ആ മനുഷ്യനും ആ വഴിയിലാണ് പോകുന്നതെന്ന് മനസിലാക്കിയ ജാക്ക് ലിഫ്റ്റ് ചേദിക്കുന്നു. തുടര്‍ന്ന് അവര്‍ മൂന്നുപേരും ഒരു ബൈക്കില്‍ യാത്ര തിരിക്കുന്നു. ഇതിനടയില്‍ അവര്‍ പരസ്പരം പരിചയപ്പെടുന്നു. ശേഷം ലക്ഷ്യസ്ഥാനത്തെത്തിയ ജാക്കും ഭാര്യയും ആ ചെറുപ്പക്കാരന് നന്ദി പറയുന്നു.
പിന്നീട് അവര്‍ നാസിക്കിലെ റോഡിലൂടെ നടക്കുന്നു. അതിനിടയില്‍ അവരുടെ യൂട്യൂബ് ചാനല്‍ കാണുന്ന സല്മാന് എന്നയാളെ കണ്ടുമുട്ടുന്നു. തുടര്‍ന്ന് സല്‍മാനുമൊത്ത് സെല്‍ഫി എടുക്കുന്നു. ശേഷം ജാക്ക് ഐന്സ്ലിയും പെയ്ജ് മെറ്റ്കാല്‍ഫും തങ്ങളുടെ നടപ്പ് തുടരുന്നു.
വഴിയിലുള്ള നായയേയും ദൃശ്യങ്ങളില്‍ കാണാം.അവര്‍ പിന്നെയും ഇന്ത്യയുടെ വിശേഷം പങ്കുവച്ച് മുന്നോട്ട് സഞ്ചരിക്കുന്നു. ഇന്ത്യയിലുള്ള നിരവധിപേര്‍ ഇരുവര്‍ക്കും നന്ദിയും ആശംസയും അറിയിച്ചു.