ഭാര്യയ്ക്ക് ബിക്കിനി ധരിക്കണം: ഒരു ദ്വീപ് തന്നെ വാങ്ങി ഭര്‍ത്താവ്
Friday, September 27, 2024 2:38 PM IST
ഭര്ത്താക്കന്മാരോട് പല ഭാര്യമാരും തങ്ങളുടെ ആഗ്രഹങ്ങള്‍ പറയാറുണ്ടല്ലൊ. പലരും ആവര്‍ത്തിച്ചു പറയുമ്പോള്‍ മാത്രം അത് സാധിച്ചുകൊടുക്കാറുണ്ട്. എന്നാല്‍ ചില യുവാക്കള്‍ ഭാര്യ പറഞ്ഞാലുടന്‍ തന്നെ ആഗ്രഹം സാധിച്ചുകൊടുക്കും.
ഇപ്പോഴിതാ ദുബായിയിലുള്ള ഒരു യുവതിയുടെ ആഗ്രഹവും അത് ഭര്‍ത്താവ് സാധിച്ചുകൊടുത്ത വഴിയും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.
ഇന്‍സ്റ്റഗ്രാമിലെത്തിയ വീഡിയോ പ്രകാരം ശതകോടീശ്വരനായ ഒരാളുടെ ഭാര്യ ബിക്കിനി ധരിക്കാന്‍ ഉള്ള തന്റെ ആഗ്രഹം ഭര്‍ത്താവിനോട് പറയുന്നു. ഭാര്യയുടെ സ്വകാര്യതയ്ക്കെന്ന രീതിയില്‍ ഒരു ദ്വീപ് തന്നെ അദ്ദേഹം വാങ്ങിനല്‍കി.
ദൃശ്യങ്ങളില്‍ ഇവര്‍ പ്രൈവറ്റ് ജെറ്റില്‍ അവിടേയ്ക്ക് പോകുന്നതും സമയം ചിലവഴിച്ചതും കാണാം. ഒരു പാറക്കെട്ടും ഒരു തടാകത്തിന് അഭിമുഖമായി ഉയര്ന്നുനില്ക്കുന്ന ഈന്തപ്പനകളും ഉള്ള ഈ ദ്വീപ് ഏറെ മനോഹരമാണ്. എന്നാല്‍ ഇത്തരം കാര്യത്തിനായി മാത്രം കോടികള്‍ മുടക്കിയതില്‍ നെറ്റിസണ്‍സില്‍ ചിലര്‍ നെറ്റി ചുളിച്ചു.
"സമ്പന്നതയുടെ പാഴ് പ്രദര്‍ശനവും അവരുടെ ആഡംബര ജീവിതശൈലി പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗവും' എന്നാണൊരാള്‍ വിമര്‍ശിച്ചത്. "അത്തരമൊരു സ്ത്രീയുടെ കൂടെ അവന് അധികകാലം ഒരു ശതകോടീശ്വരനാകാന്‍ പോകുന്നില്ല' എന്നാണ് മറ്റൊരാള്‍ കുറിച്ചത്. ഭാര്യയോടുള്ള അയാളുടെ കരുതലെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്.