ഹിപ്പോയുടെ പല്ലുകള്‍ വൃത്തിയാക്കുന്ന കാഴ്ച; വീഡിയോ
Thursday, September 26, 2024 3:41 PM IST
പല വന്യമൃഗങ്ങളെയും മനുഷ്യര്‍ ഇണക്കി വളര്ത്താറുണ്ടല്ലൊ. പല രാജ്യങ്ങളും ഇക്കാര്യം അനുവദിക്കുന്നില്ല. ഇവ എപ്പോള്‍ വേണമെങ്കിലും അപകടകാരികള്‍ ആകാം എന്നതുതന്നെ കാരണം.
എങ്കിലും ചില രാജ്യങ്ങളില്‍ ഇവയെ യഥേഷ്ടം മേയിക്കാം. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം നിരവധി കാഴ്ചകള്‍ നമുക്ക് മുന്നില്‍ എത്തുന്നു. അടുത്തിടെ എക്സിലെത്തിയ ഒരു വീഡിയോ പറയുന്നത് ഒരു മനുഷ്യന് ഹിപ്പോയുടെ പല്ലുകള്‍ മൃദുവായി വൃത്തിയാക്കുന്ന കാഴ്ചയാണ്.
വീഡിയോയില്‍ ഒരു ഭീമന് ഹിപ്പോ അതിന്റെ വലിയ വായ തുറന്ന് നില്ക്കുന്നു ഈ മനുഷ്യന് സ്പോഞ്ച് പോലുള്ള ബ്രഷ് ഉപയോഗിച്ച് ഒരു പൈപ്പില്‍ നിന്ന് വെള്ളം മെല്ലെ വായിലേക്കൊഴിച്ച് അതിന്റെ പല്ലുകള്‍ ശരിയാക്കുന്നു. ഈ സമയമത്രയും ആ ജീവി വാ പിളര്‍ന്നു നില്ക്കുന്നു.
ഈ സമയം തന്റെ ഊഴത്തിനായി മറ്റൊരു ഹിപ്പോപ്പൊട്ടാമസ് ക്ഷമയോടെ കാത്തിരിക്കുന്നതും നമുക്ക് കാണാനാകും. ക്ലിപ്പ് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെ, നിരവധിപേര്‍ കമന്റുകളുമായി എത്തി. "ഏറ്റവും അപകടകാരിയായ മൃഗം, മനോഹര കാഴ്ച' എന്നാണൊരാള്‍ കുറിച്ചത്.