"പൊക്കോണം'; പൂക്കളം നശിപ്പിച്ച് യുവതി, കേസായി
Tuesday, September 24, 2024 10:35 AM IST
മലയാളികളുടെ ഏറ്റവും വലിയ ആഘോഷം ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമെ ഉണ്ടാകു; അത് ഓണമാണ്. ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ഒക്കെ പ്രതീകമാണ് നമുക്കാ കാലം.
ഇന്ന് ലോകത്തിന്റെ ഏതൊക്കെ കോണിലായി മാറി മലയാളികള്‍. എത്ര "മല്ലൂസായാലും' തിരുവോണത്തിന് നാടന്‍ വേഷത്തില്‍ ഇറങ്ങി പൂവും പറിച്ച് ഇലയൂണും കഴിച്ച് നടക്കാന്‍ നാം സമയം കണ്ടെത്താറുണ്ട്.
എന്നാല്‍ ചിലര്‍ ഓണത്തിനും മറ്റുള്ളവരുടെ സന്തോഷം കെടുത്തും. അത്തരമൊരു സംഭവം ഈ ഓണക്കാലത്ത് അങ്ങ് ബംഗളൂരിലുണ്ടായി. തനിസാന്ദ്രയിലെ ഫ്ലാറ്റ് സമുച്ചയത്തിലാണ് സംഭവം.
ഫ്ലാറ്റിലുള്ള ചിലര്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട് കോമണ്‍ ലോബി ഏരിയയില്‍ പൂക്കളമിട്ടു. എന്നാല്‍ അവിടുത്തെ താമസക്കാരിയായ സിമി നായര്‍ എന്ന സ്ത്രീക്ക് ഇതത്ര പിടിച്ചില്ല. അവര്‍ മറ്റുള്ളവരുമായി വാക്ക് തർക്കത്തില്‍ ഏര്‍പ്പെട്ടു. മാത്രമല്ല പൂക്കളം മുഴുവന്‍ അലങ്കോലമാക്കി. സംഭവം വലിയ പ്രശ്നമായതോടെ സംപിഗെഹള്ളി പോലീസ് ഈ സ്ത്രീയ്ക്കെതിരേ കേസെടുത്തു.
ഒരു മലയാളി ആയിരുന്നിട്ടും ഇവര്‍ ഓണത്തെ ഇത്തരത്തില്‍ കണ്ടതിന്റെ കലിപ്പിലാണ് നെറ്റിസണ്‍സ്. "ഇത് അഹങ്കാരമാണ്; പൂക്കളം റീത്താക്കാഞ്ഞത് മറ്റുള്ളവരുടെ മര്യാദ' എന്നാണൊരാള്‍ കുറിച്ചത്.