പെ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം ഭ​ർ​ത്താ​വി​നെ ഭാ​ര്യ ക​ണ്ടാ​ൽ..???
Saturday, September 14, 2024 3:43 PM IST
പെ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം ഭ​ർ​ത്താ​വി​നെ ഭാ​ര്യ പി​ടി​കൂ​ടി​യാ​ൽ എ​ന്തൊ​ക്കെ​യാ​യി​രി​ക്കും സം​ഭ​വി​ക്കു​ക? അ​തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ ഏ​തു​വി​ധ​മാ​യി​രി​ക്കും? പ്ര​വ​ചി​ക്കാ​ൻ പ​റ്റു​ന്ന​ത​ല്ല അ​തൊ​ന്നും!

കാ​ര​ണം വ്യ​ക്തി​ക​ളും സ്ഥ​ല​വു​മ​നു​സ​രി​ച്ച് പ്ര​തി​ക​ര​ണ​ങ്ങ​ൾ വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട സ​മാ​ന​സം​ഭ​വ​ത്തി​ന്‍റെ ഒ​രു വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

റോ​ഡ് സൈ​ഡി​ല്‍ പാ​ര്‍​ക്ക് ചെ​യ്ത ഒ​രു കാ​റി​ന്‍റെ ഗ്ലാ​സ് യു​വ​തി ബാ​റ്റ് കൊ​ണ്ട് ത​ല്ലി​ത്ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ലു​ള്ള​ത്. രാ​ത്രി തെ​രു​വു​വി​ള​ക്കി​ന്‍റെ വെ​ളി​ച്ച​ത്തി​ലാ​ണ് ആ​ക്ര​മ​ണം. കാ​റി​നു​ള്ളി​ൽ​നി​ന്ന് ആ​ദ്യ​മൊ​ന്നും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല.

എ​ന്നാ​ൽ, യു​വ​തി​യു​ടെ ആ​ക്ര​മ​ണം തു​ട​ർ​ന്ന​പ്പോ​ൾ ഡ്രൈ​വ​ര്‍ സീ​റ്റി​ല്‍​നി​ന്നു യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് പു​റ​ത്തി​റ​ങ്ങി. എ​ന്നി​ട്ടും യു​വ​തി ആ​ക്ര​മ​ണം നി​ർ​ത്തി​യി​ല്ല. കൈ​യോ​ടെ പി​ടി​കൂ​ടി​യ​തി​ന്‍റെ ച​ളി​പ്പി​ൽ ചി​രി​ച്ചു​കൊ​ണ്ടാ​ണു ഭ​ർ​ത്താ​വ് യു​വ​തി​യെ ത​ട​യാ​ൻ ശ്ര​മി​ച്ച​ത്.

ഈ​സ​മ​യം കാ​റി​നു മു​ക​ളി​ലെ സ​ണ്‍​റൂ​ഫ് തു​റ​ന്നു ഗേ​ൾ​ഫ്ര​ണ്ട് പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഇ​വ​രും ചി​രി​ക്കു​ന്ന​തു കാ​ണാം. പ​ക്ഷേ, ത​ന്‍റെ ഭ​ർ​ത്താ​വി​നെ മ​റ്റൊ​രു സ്ത്രീ​ക്കൊ​പ്പം ക​ണ്ട​തി​ന്‍റെ ക​ലി​പ്പി​ൽ യു​വ​തി കാ​റി​ന്‍റെ മു​ന്നി​ലും സൈ​ഡി​ലു​മു​ള്ള ചി​ല്ലു​ക​ളി​ൽ മാ​റി​മാ​റി അ​ടി​ക്കു​ന്നു.

"പെ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം ഭാ​ര്യ നി​ങ്ങ​ളെ പി​ടി​കൂ​ടു​മ്പോ​ള്‍' എ​ന്നാ​യി​രു​ന്നു വീ​ഡി​യോ​യു​ടെ അ​ടി​ക്കു​റി​പ്പ്. യു​വ​തി​യെ പി​ന്തു​ണ​ച്ചു​കൊ​ണ്ടു​ള്ള ക​മ​ന്‍റു​ക​ളാ​ണ് ഏ​റെ​യു​മു​ണ്ടാ​യ​ത്. സം​ഭ​വം ന​ട​ന്ന സ്ഥ​ലം ഏ​തെ​ന്നു വീ​ഡി​യോ​യി​ൽ വ്യ​ക്ത​മ​ല്ല.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.