താ​യ്‌ലൻ​ഡി​ലെ പി​സാ ലേ​ഡി "വ​ട്ടം ക​റ​ക്കു​മ്പോ​ള്‍'; വീ​ഡി​യോ
Friday, September 13, 2024 11:44 AM IST
ചി​ല മ​നു​ഷ്യ​ര്‍​ക്ക് അ​സാ​ധാ​ര​ണ​മാ​യ ക​ഴി​വു​ക​ളാ​ണു​ള്ള​ത്. പ​ല​പ്പോ​ഴും തെ​രു​വു​ക​ളി​ലും മ​റ്റു​മാ​ണ് ഇ​ത്ത​രം അ​ദ്ഭു​തം സൃ​ഷ്ടി​ക്കു​ന്ന​വ​രെ കാ​ണാ​ന്‍ ക​ഴി​യു​ക. അ​വ​ര്‍ ജീ​വി​ക്കാ​ന്‍ വേ​ണ്ടി ത​ങ്ങ​ളു​ടെ ഈ ​ക​ഴി​വി​നെ ന​മു​ക്ക് മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കും. ന​മ്മു​ടെ വി​സ്മ​യ​മാ​കും പ​ല​പ്പോ​ഴും അ​വ​രു​ടെ വി​ശ​പ്പി​ല്ലാ​താ​ക്കു​ക.

ഇ​പ്പോ​ഴി​താ താ​യ്‌​ല​ന്‍​ഡി​ല്‍ നി​ന്നു​ള്ള ഒ​രു സ്ത്രീ ​ത​ന്‍റെ സ​വി​ശേ​ഷ​മാ​യ ക​ഴി​വി​നാ​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്നു. ബാ​ങ്കോ​ക്കി​ലു​ള്ള ഒ​രു പി​സ മേ​ക്ക​ര്‍ ആ​ണ് ഇ​വ​ര്‍. വ​ഴി​യോ​ര​ക്ക​ച്ച​വ​ട​മാ​ണ് ഇ​വ​ര്‍ ന​ട​ത്തു​ന്ന​ത്.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ ഈ ​സ്ത്രീ പി​സ​യ്ക്കാ​യു​ള്ള മാ​​വ് വ​ട്ടം ചു​റ്റി ക​റ​ക്കു​ന്നു. ന​ല്ല വ​ഴ​ക്ക​ത്തോ​ടെ അ​വ​ര്‍ ഈ ​മാ​വ് ക​റ​ക്കി മു​ക​ളി​ലേ​ക്ക് എ​റി​യു​ന്നു. മാ​ത്ര​മ​ല്ല ര​ണ്ട് മാ​വു​ക​ള്‍ ഒ​രേ സ​മ​യം ക​റ​ക്കി അ​മ്മാ​ന​മാ​ടു​ന്നു. പോ​രാ​ഞ്ഞ് പ​ല​ത​ര​ത്തി​ല്‍ മാ​വ് കൊ​ണ്ട് അ​ഭ്യാ​സ​ങ്ങ​ള്‍ കാ​ട്ടി കാ​ണി​ക​ളെ ഞെ​ട്ടി​ക്കു​ന്നു. പി​ന്നീ​ട് ഈ ​മാ​വി​നാ​ലു​ള്ള പി​സ ത​യാ​റാ​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.

ബാ​ങ്കോ​ക്ക് ഫു​ഡി എ​ന്ന് പേ​രു​ള്ള ഇ​ന്‍​സ്റ്റാ​ഗ്രാം പേ​ജ് "ബാ​ങ്കോ​ക്കി​ലെ ഹ​ലാ​ല്‍ താ​യ് സ്‌​റ്റൈ​ല്‍ സ്ട്രീ​റ്റ് പി​സ' എ​ന്നാ വാ​ച​ക​ത്തോ​ടെ പ​ങ്കു​വ​ച്ച ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ ല​ഭി​ച്ചു. "അ​തി​ശ​യ​ക​രം അ​വ​ര്‍ മി​ക​ച്ച അ​ഭ്യാ​സി കൂ​ടി​യാ​ണ്' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.