പാമ്പിന്റെ തല വായിലാക്കി പ്രശസ്തനാകാന് ശ്രമിച്ചയാള്‍; ഇപ്പോഴില്ല
Sunday, September 8, 2024 10:37 AM IST
പാമ്പ് ദംശിച്ചാലുള്ള അപകടം പറയേണ്ടതില്ലല്ലൊ. മരണം വരെ സംഭവിക്കാം എന്നതിനാല്‍ സുബോധമുള്ളവര്‍ കരുതിയാകും പെരുമാറുക. എന്നാല്‍ സമൂഹ മാധ്യമങ്ങളിലെ "ലൈക്കില്‍' അഭിരമിക്കുന്ന ചിലര്‍ക്ക് അത്തരം ചിന്തകള്‍ വരണമെന്നില്ല.
അവര്‍ റീല്‍സിനായി നദിയില്‍ നിന്നും ചാടുകയും "മേക്ക് എ സീന്‍' ഉണ്ടാക്കുകയും ഒക്കെ ചെയ്യും. പക്ഷെ അതിന്റെ പരിണിതഫലം വളരെ അപകടകരമായ ഒന്നാകാം. അത്തരത്തിലുള ഒന്നിന്റെ കാര്യമാണിത്.
എക്സിലെത്തിയ ഒരു വീഡിയോയില്‍ തെലങ്കാനയില്‍ നിന്നുള്ള ഒരു 20 കാരന് കാട്ടിയ വീഡ്ഢിത്തമാണുള്ളത്. ശിവരാജ് എന്ന് പേരുള്ള ഈ യുവാവ് വീഡിയോ പകര്‍ത്താനായി മൂര്‍ഖന്‍ പാമ്പിന്റെ തല വായ്ക്കുള്ളിലാക്കി.
ദൃശ്യങ്ങളില്‍ ഇയാള്‍ പാമ്പിനെ കടിച്ചുകൊണ്ട് റോഡില്‍ നില്‍ക്കുകയാണ്. അയാള്‍ കൈകള്‍ കൂപ്പി കാമറയിലേക്ക് നോക്കുന്നുണ്ട്. ശിവരാജും പിതാവും പാമ്പ് രക്ഷാപ്രവര്‍ത്തകരായി ജോലി ചെയ്യുന്നവരാണത്രെ. എന്നാല്‍ തങ്ങള്‍ക്കത്ര പ്രശസ്തിയില്ല എന്നുകണ്ട പിതാവാണത്രെ മകനെ ഇങ്ങനെ പാമ്പിനെ കടിച്ചുപിടിച്ചു പ്രശസ്തനാകാന് ഉപദേശിച്ചത്.
സങ്കടകരമെന്നു പറയട്ടെ, പാമ്പ് യുവാവിനെ ദംശിച്ചു. തത്ഫലമായി ആ യുവാവിന് ജീവന് നഷ്ടമായി. നെറ്റിസണ്‍സ് പലരും ദുഃഖവും നിരാശയും രേഖപ്പെടുത്തി. "മനുഷ്യര്‍ പ്രവൃത്തിയില്‍ അലസരായാലും ചിന്തയില്‍ അങ്ങനെയാകരുത്' എന്നാണൊരാള്‍ കുറിച്ചത്.