വീരോചിതം; ട്രെയിന്‍ അപകടത്തില്‍ നിന്ന് യാത്രക്കാരനെ രക്ഷപ്പെടുത്തുന്ന പോലീസുകാരന്
Monday, September 2, 2024 10:01 AM IST
ഓടുന്ന തീവണ്ടിയില്‍ ചാടിക്കയറുന്നത് എത്ര അപകടകരമാണെന്ന് പറയേണ്ടതില്ലല്ലൊ. ഇതൊക്കെ അറിയമെങ്കിലും പലരും ഈ സാഹസത്തിന് മുതിരും. എന്നാല്‍ എല്ലായ്പ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല.
ആ നിമിഷം ഒന്നുകില്‍ ജീവന്‍തന്നെ നഷ്ടമായേക്കാം. എന്നാല്‍ ജീവന് നഷ്ടമായി എന്ന് കരുതുന്ന ചില സാഹര്യങ്ങളില്‍ അദ്ഭുതകരമായി ഇടപെടല്‍ നടത്തുന്ന ചിലരുണ്ട്. അത്തരത്തില്‍ ആളുകളെ രക്ഷിക്കുന്നവരെ നാം സൂപ്പര്‍ ഹീറോളായി വാഴ്ത്താറുണ്ട്.
കഴിഞ്ഞദിവസം മുംബൈയിലും അത്തരത്തിലൊരു സൂപ്പര്‍ ഹീറോ പിറക്കുകയുണ്ടായി. ഗോരേഗാവ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം ഒരു ലോക്കല്‍ ട്രെയിന്‍ പ്ലാറ്റ്ഫോമിലൂടെ പോവുകയാണ്.
ഈ സമയം ഒരു യുവാവ് ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നു. എന്നാല്‍ അയാള്‍ക്കതിന് സാധിക്കുന്നില്ല. അയാള്‍ പ്ലാറ്റ്ഫോമില്‍ വീണ് ട്രെയിനിനടിയിലേക്ക് വീഴുമെന്ന അവസ്ഥ വരികയാണ്. ഈ സമയം റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന ഒരു പോലീസുകാരന് ആ യാത്രക്കാരനെ അതിസാഹസികമായി രക്ഷിക്കുകയാണ്. മറ്റ് ചില യാത്രക്കാരും ഓടി വരുന്നതായി ദൃശ്യങ്ങളില്‍ കാണാം.
ബാലാസോ ധാഗെ എന്നാണ് ഈ പോലീസുകാരന്റെ പേര്. അദ്ദേഹം തന്റെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ നില്‍ക്കുമ്പോഴാണ് ഈ അപകടം കാണുന്നതും; ഇടപെടുന്നതും. എന്തായാലും അദ്ദേഹത്തെ അഭിനന്ദനം കൊണ്ട് മൂടുകയാണ് നെറ്റിസണ്‍സ്. "നിങ്ങളുടെ ജീവന് പണയപ്പെടുത്തി ഒരു യുവാവിന്റെ ജീവന് രക്ഷിച്ചതിന് സല്യൂട്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ ഈ ധീരതയെ ശരിയായി മാനിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' എന്നാണൊരാള്‍ കുറിച്ചത്.