ഓ​ടു​ന്ന ട്രെ​യി​നി​ന​ടി​യി​ൽ പെ​ട്ടി​ട്ടും പോ​റ​ൽ​പോ​ലു​മേ​ൽ​ക്കാ​തെ യു​വ​തി!
Friday, August 30, 2024 10:45 AM IST
പാ​ഞ്ഞു​വ​രു​ന്ന ട്രെ​യി​നി​ന​ടി​യി​ൽ ഒ​രാ​ൾ പെ​ട്ടാ​ൽ എ​ന്താ​കും സ്ഥി​തി? ട്രെ​യി​ൻ പോ​യി​ക്ക​ഴി​യു​ന്പോ​ൾ പാ​ള​ത്തി​ൽ മാം​സ​ക്ക​ഷ​ണ​ങ്ങ​ൾ ചി​ത​റി​ക്കി​ട​ക്കു​ന്ന​തു കാ​ണാം! എ​ന്നാ​ൽ തെ​ല​ങ്കാ​ന​യി​ലെ ന​വ​ന്ദ്ഗി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഗു​ഡ്സ് ട്രെ​യി​ന​ടി​യി​ൽ​പ്പെ​ട്ട ഒ​രു യു​വ​തി ട്രെ​യി​ൻ പോ​യി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ ചി​രി​ച്ചു​കൊ​ണ്ട് എ​ഴു​ന്നേ​റ്റു വ​ന്നു.

സാ​മൂ​ഹ്യ​മാ​ധ്യ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച ഇ​തി​ന്‍റെ വീ​ഡി​യോ ന​ടു​ക്ക​ത്തോ​ടെ​യാ​ണ് ആ​ളു​ക​ൾ ക​ണ്ട​ത്.
യു​വ​തി കൂ​ട്ടു​കാ​രി​ക്കൊ​പ്പം റെ​യി​ൽ​വേ ട്രാ​ക്ക് മു​റി​ച്ചു ക​ട​ക്കു​ന്പോ​ൾ ഗു​ഡ്സ് ട്രെ​യി​ൻ പാ​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു.

കൂ​ട്ടു​കാ​രി പെ​ട്ടെ​ന്നു​ത​ന്നെ ട്രാ​ക്ക് ക​ട​ന്നു. എ​ന്നാ​ൽ, യു​വ​തി ട്രെ​യി​ന​ടി​യി​ൽ​പ്പെ​ട്ടു. സം​ഭ​വം ക​ണ്ട​വ​ർ യു​വ​തി​യു​ടെ ശ​രീ​രം ചി​ത​റി​ത്തെ​റി​ച്ചെ​ന്നു ക​രു​തി അ​ല​റി​വി​ളി​ച്ചു ക​ണ്ണ് പൊ​ത്തി.

പ​ക്ഷേ, യു​വ​തി​ക്കു പോ​റ​ൽ പോ​ലു​മേ​റ്റി​ല്ല. ഓ​ടി​മാ​റാ​ൻ സ​മ​യ​മി​ല്ലെ​ന്നു മ​ന​സി​ലാ​യ​തോ​ടെ ട്രാ​ക്കി​ന് ന​ടു​വി​ലു​ള്ള സ്ഥ​ല​ത്ത് ത​ല താ​ഴ്ത്തി​പ്പി​ടി​ച്ച് കി​ട​ന്ന​താ​ണു യു​വ​തി​ക്കു ര​ക്ഷ​യാ​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.