സൗ​ഹൃ​ദ​ത്തി​ന്‍റെ ചു​വ​ടു​വ​യ്പ്പ് ഹൃ​ദ​യ​ത്തെ അ​ലി​യി​ക്കു​മ്പോ​ള്‍; വീഡിയോ
Wednesday, August 28, 2024 3:55 PM IST
ന​മു​ക്കെ​ല്ലാ​വ​ര്‍​ക്കും പ്രി​യ​പ്പെ​ട്ട ഒ​രു ച​ങ്ങാ​തി കാ​ണു​മ​ല്ലൊ. ആ​ള് ന​മ്മ​ളെ ക​ളി​യാ​ക്കു​മെ​ങ്കി​ലും ആ​പ​ത്തി​ല്‍ കൂ​ടെ നി​ല്‍​ക്കും. ഏ​റ്റ​വും ഹൃ​ദ്യ​മാ​യ ച​ങ്ങാ​ത്തം പ​ല​ര്‍​ക്കും ല​ഭി​ക്കു​ക ബാ​ല്യ​ത്തി​ലാ​ണ്.

അ​ത്ത​ര​ത്തി​ലു​ള്ള ര​ണ്ട് കൂ​ട്ടു​കാ​രി​ക​ള്‍ നെ​റ്റി​സ​ണ്‍​സി​ന്‍റെ മ​നം ക​വ​ര്‍​ന്ന കാ​ര്യ​മാ​ണി​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ ഒ​രു വീ​ഡി​യോ​യി​ല്‍ ശ്രീ​കൃ​ഷ്ണ​ ജ​ന്മാ​ഷ്ട​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പ​രി​പാ​ടി ന​ട​ക്കു​ന്ന​താ​ണു​ള്ള​ത്.

കു​റേ ആ​ളു​ക​ള്‍ ഒ​രു വേ​ദി​ക്ക് മു​ന്നി​ലാ​യി ഇ​രി​ക്കു​ന്നു. ഈ ​സ​മ​യം ഒ​രു കൊ​ച്ചു​പെ​ണ്‍​കു​ട്ടി "വോ ​കി​സ്നാ ഹേ' ​എ​ന്ന ഗാ​ന​ത്തി​ന് നൃ​ത്തം ചെ​യ്യു​ന്നു. വേ​ദി​യി​ല്‍ ആ ​കു​ട്ടി നൃ​ത്തം ചെ​യ്യു​ന്ന അ​തേ സ​മ​യ​ത്ത് സ​ദ​സി​ന്‍റെ വ​ശ​ത്തു​ള്ള മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യും സ​മാ​ന​മാ​യ ചു​വ​ടു​ക​ള്‍ വ​യ്ക്കു​ന്നു.

ആ ​കു​ട്ടി​യു​ടെ നൃ​ത്ത​വും ആ​ളു​ക​ള്‍ ശ്ര​ദ്ധി​ക്കു​ന്നു. എ​ന്നാ​ല്‍ ഈ ​പു​റ​ത്ത്നി​ല്‍​ക്കു​ന്ന പെ​ണ്‍​കു​ട്ടി നൃ​ത്തം​വ​ച്ച​തി​ന്‍റെ കാ​ര​ണ​മാ​ണ് ഹൃ​ദ്യം. കാ​ര​ണം വേ​ദി​യി​ലു​ള്ള പെ​ണ്‍​കു​ട്ടി​ക്ക് സ​ഭാ​ക​മ്പ​മു​ണ്ട്. അ​തി​നാ​ല്‍ തന്‍റെ കൂ​ട്ടു​കാ​രി​ക്ക് ധൈ​ര്യം പ​ക​രാ​നാ​ണ് ഈ ​പെ​ണ്‍​കു​ട്ടി നൃ​ത്തം ചെ​യ്ത​ത്.

ഇ​ക്കാ​ര്യം അ​റി​ഞ്ഞ നെ​റ്റി​സ​ണ്‍​സ് അ​വ​ളെ അ​ഭി​ന​ന്ദി​ച്ചു. "ഉറ്റമി​ത്രം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.