സൈക്കിളില്‍ നിന്ന് കുളത്തിലേക്ക് ഡൈവ് ചെയ്യുന്ന "ഭയങ്കരന്‍'; വീഡിയോ
Wednesday, August 28, 2024 2:06 PM IST
സൈക്കിളുകള്‍, ബൈക്കുകള്‍, കാറുകള്‍ എന്നിവയൊക്കെ ഉപയോഗിച്ച് സ്റ്റണ്ട് ചെയ്യുന്ന നിരവധി വീഡിയോകള്‍ നാം കണ്ടിരിക്കുമല്ലൊ. നല്ല പരിശീലനവും മനസാന്നിധ്യവും ഉണ്ടെങ്കില്‍ മാത്രമാണ് ഇത്തരം കാര്യങ്ങള്‍ സാധ്യമാവുക.
സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം നിരവധി മിടുക്കന്മാരെ ലോകത്തിന്റെ നാനാകോണുകളില്‍ നിന്നും കാണാന്‍ കഴിയും. അത്തരത്തിലുള്ള ഒരു പയ്യന് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ദൃശ്യങ്ങളില്‍ ഒരു കുളമാണുള്ളത്. കുളത്തില്‍ ചിലര്‍ കുളിക്കുന്നുണ്ട്. അതിന് സമീപമായി ഒരു റോഡുണ്ട്. ഈ റോഡിലൂടെ ഒരു പയ്യന് സൈക്കള് ചവിട്ടി വരികയാണ്.
അടുത്തെത്തുമ്പോള്‍ അവന് സെക്കിള്‍ നിര്‍ത്തുമെന്നാണ് എല്ലാവരും കരുതുക. എന്നാല്‍ ആ പയ്യന് സൈക്കിള്‍ നിര്‍ത്താതെ അതില്‍ നിന്നും കുളത്തിലേക്ക് ഡൈവ് ചെയ്യുകയാണ്. ഈ പയ്യനും സൈക്കിളും വെള്ളത്തില്‍ കൃത്യമായി പതിക്കുന്നു. സ്റ്റണ്ട് കണ്ട് നിരീക്ഷകര്‍ ഞെട്ടി.
ലക്ഷക്കണക്കിനാളുകള്‍ കണ്ട ദൃശ്യത്തിന് നിരവധി കമന്റുകള്‍ ലഭിച്ചു. "പയ്യനെ ഒളിംപിക്സിനായി പരിശീലിപ്പിക്കണം' എന്നാണൊരാള്‍ കുറിച്ചത്. "ഒരു സൈക്കിള്‍ മുങ്ങിമരിച്ചു!'' എന്നാണ് മറ്റൊരാള്‍ കുറിച്ചത്. സ്റ്റണ്ടില്‍ ആകൃഷ്ടനായ ഒരു ചലച്ചിത്ര നിര്‍മാതാവ് ഈ ആണ്‍കുട്ടിയെ തന്റെ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ ക്ഷണിച്ചതായാണ് വിവരം...