ധൈ​ര്യ​ശാ​ലി എ​ന്നൊ​ക്കെ പ​റ​ഞ്ഞാൽ ഇ​താ​ണെ​ന്നാ​ണ് ക​ണ്ട​വ​ര്‍ ക​ണ്ട​വർ പ​റ​യു​ന്ന​ത്. അ​ത്ര​യ്ക്ക് ഞെ​ട്ടി​ക്കു​ന്ന കാ​ര്യ​മാ​ണ​ത്രെ ടി​യാ​ന്‍ ചെ​യ്ത​ത്. സം​ഭ​വം എ​ന്താ​ണ​ന്ന​ല്ലെ. പ​റ​യാം.

അ​ടു​ത്തി​ടെ എ​ക്‌​സി​ല്‍ ഒ​രു ​"ധെെ​ര്യ​ത്തി​ന്‍റെ' ദൃ​ശ്യ​ങ്ങ​ള്‍ എ​ത്തു​ക​യു​ണ്ടാ​യി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്രാ​ജി​ല്‍ നി​ന്നു​ള്ള​താ​ണ് കാ​ഴ്ച. ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ത​ല​വ​ച്ചു​റ​ങ്ങു​ക​യാ​ണ്. അ​തും കു​ട​ചൂ​ടി വെ​യി​ല്‍ ഏ​ല്‍​ക്കാ​തെ. ദൃ​ശ്യ​ങ്ങ​ള്‍ അ​ടു​ത്ത​താ​യി കാ​ട്ടുന്നത് നി​ര്‍​ത്തി​യി​ട്ട ട്രെ​യി​നാ​ണ്.

നോ​ര്‍​ത്തേ​ണ്‍ റെ​യി​ല്‍​വേ ല​ക്നൗ ഡി​വി​ഷന്‍റെ കീ​ഴി​ലു​ള്ള പ്ര​യാ​ഗ്രാ​ജ് ജി​ല്ല​യി​ലെ മൗ ​ഐ​മ്മ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ഹോ​ണ്‍ മു​ഴ​ക്കി​യി​ട്ടും ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന ആ​ള്‍ പ്ര​തി​ക​രി​ക്കാ​തെ പോ​യി. ഇ​തോ​ടെ ലോ​ക്കോ പൈ​ല​റ്റ് ട്രെ​യി​ന്‍ നി​ര്‍​ത്തി ന​ട​ന്ന് ഇ​യാ​ള്‍​ക്ക​രി​കി​ലെ​ത്തി.

ഈ ​സ​മ​യ​മ​ത്ര​യും ടി​യാ​ന്‍ ഉ​റ​ക്ക​ത്തി​ലാ​ണ്. ദൃ​ശ്യ​ങ്ങ​ള്‍ അ​വി​ടെ അ​വ​സാ​നി​ക്കു​ന്നു. എ​ന്നാ​ല്‍ പൈ​ല​റ്റ് ഇ​യാ​ളെ പ​റ​ഞ്ഞു​വി​ടു​ക​യും പി​ന്നീ​ട് ട്രെ​യി​ന്‍ എ​ടു​ത്ത് യാ​ത്ര തു​ട​ര്‍​ന്ന​താ​യു​മാ​ണ് റി​പ്പോ​ര്‍​ട്ട്.

സം​ഭ​വ​ത്തി​ല്‍ നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ ല​ഭി​ച്ചു. "ട്രെ​യി​ന് വ​ഴി​മു​ട​ക്കാ​ന്‍ മാ​ത്രം വ​ള​ര്‍​ന്ന ആ​ള്‍; ഹോ' ​എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "ലോ​ക്കോ പൈ​ല​റ്റ് ന​ല്ല മ​നു​ഷ്യ​നാ​ണ്; അ​തി​നാ​ല്‍ മ​റ്റെ​യാ​ള്‍ ഇ​പ്പോ​ഴും ബാ​ക്കി​യു​ണ്ട്' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.