ആ​ന​യും ആ​ന​ക്കു​ട്ടി​യും ന​മ്മു​ടെ മ​നം ക​വ​രു​മ​ല്ലൊ. പ്ര​ത്യേ​കി​ച്ച് കു​ട്ടി​യാ​ന. അ​ത് കാ​ട്ടു​ന്ന ചേ​ഷ്ട​ക​ള്‍ എ​ന്തു ചേ​ലാ​ണ​ല്ലെ.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി വീ​ഡി​യോ​ക​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്താ​റു​ണ്ട​ല്ലൊ. അ​വ​യൊ​ക്കെ​ത്ത​ന്നെ വൈ​റ​ലു​മാ​കും. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു കാ​ര്യ​മാ​ണി​ത്.

എ​ക്‌​സി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു കാ​ട്ടുപാ​ത​യി​ലാ​യു​ള്ള ത​ള്ള​യാ​ന​യേ​യും കു​ഞ്ഞി​നെ​യും കാ​ണാ​ന്‍ ക​ഴി​യും. അ​ത് പി​റ​ന്നി​ട്ട് അ​ധി​ക​മാ​യി​ല്ലെ​ന്ന് ഉ​റ​പ്പാ​ണ്. ത​ള്ള​യാ​ന ന​ട​ന്നു നീ​ങ്ങു​മ്പോ​ള്‍ കു​ട്ടി പി​ന്നാ​ലെ ന​ട​ക്കു​ന്നു.

എ​ന്നാ​ല്‍ ഇ​ത് ചാ​ഞ്ഞും ച​രി​ഞ്ഞു​മൊ​ക്കെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. പ്ര​കൃ​തി​യു​ടെ ഹ​രിത​ഭം​ഗി​യി​ല്‍ ഈ ​ആ​ന​ച്ച​ന്തം ചേ​രു​മ്പോ​ള്‍ കാ​ഴ്ച​യ്ക്ക് പ​തി​ന്‍​മ​ട​ങ്ങ​ഴ​ക് അ​മൃ​ത് എ​ന്നേ പ​റ​യാ​ന്‍ ക​ഴി​യൂ...