പ​ണം; അ​ത് മി​ക്ക​വ​രു​ടെ​യും ഉ​പ​ബോ​ധ​മ​ന​സി​ല്‍​വ​രെ അ​ങ്ങ​നെ ത​ങ്ങി​കി​ട​ക്കു​ന്ന ഒ​ന്നാ​ണ​ല്ലൊ. കാ​ര​ണം ദൈ​ന്യം​ദി​ന കാര്യങ്ങ​ള്‍​ക്ക​ട​ക്കം പ​ണം ആ​വ​ശ്യ​മാ​ണ​ല്ലൊ. മി​ക്ക​വ​രും നേ​ര്‍​വ​ഴി​യി​ല്‍ അ​ത് ക​ണ്ടെ​ത്താ​ന്‍ അ​ധ്വാ​നി​ക്കും.

ചി​ല​ര്‍ കു​റു​ക്ക് വ​ഴി ഉ​പ​യോ​ഗി​ക്കും. ക​ഴി​ഞ്ഞ​ദി​വ​സം നെ​റ്റ​സി​ണ്‍​സി​ന് മു​ന്നി​ലെ​ത്തി​യ ഒ​രു വീ​ഡി​യോ​യി​ല്‍ മ​നു​ഷ്യ​ന് പ​ണ​ത്തോ​ടു​ള്ള സ​മീ​പ​നം കാ​ണാം. ഹൈ​ദ​രാ​ബാ​ദി​ലെ കു​ക്ക​ട്ട്പ​ള്ളി പ്ര​ദേ​ശ​ത്ത് നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​യ​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ വ​ഴി​വ​ക്കി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന ഒ​രു യു​വാ​വ് പെ​ട്ടെ​ന്ന് ത​ന്‍റെ ബാ​ഗി​ല്‍ നി​ന്നും പ​ണം വാ​രി എ​റി​യു​ന്നു. ഈ ​സ​മ​യം നി​ര​ത്തി​ലൂ​ടെ ധൃ​തി​യി​ല്‍ പോ​യി​രു​ന്ന ആ​ളു​ക​ള്‍ ഞെ​ട്ടു​ന്നു. പി​ന്നീ​ട് പ​ല​രും ഓ​ടി​യെ​ത്തി പ​ണം പെ​റു​ക്കി എ​ടു​ക്കു​ന്നു.

അ​വ​ര്‍​ക്കി​ട​യി​ല്‍ കൈ​ക്കു​ഞ്ഞു​മാ​യി ഒ​രു സ്ത്രീ​യേ​യും കാ​ണാം. വ​ള​രെ തി​ര​ക്കു​ള്ള റോ​ഡി​ലൂ​ടെ​യാ​ണ് ആ​ളു​ക​ള്‍ ഇ​ത്ത​ര​ത്തി​ല്‍ പെ​രു​മാ​റു​ന്ന​ത്. ചി​ല​ര്‍ വാ​ഹ​ന​ങ്ങ​ള്‍ നി​റു​ത്തി പ​ണം എ​ടു​ക്കാ​നാ​യി ഓ​ടി​യെ​ത്തു​ന്നു​മു​ണ്ട്.

വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ എ​ത്തു​ക​യു​ണ്ടാ​യി. "പ​ണം നി​ങ്ങ​ളെ നി​ങ്ങ​ളാ​ക്കും' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.