"എടാ മോനേ... ഇതാണ് അമ്മായിയമ്മ'!! മരുമകനു വിളന്പിയത് നൂറുകൂട്ടം വിഭവങ്ങൾ
Wednesday, August 14, 2024 12:51 PM IST
വിവാഹം കഴിഞ്ഞശേഷം ആദ്യമായി ഭാര്യാവീട്ടിൽ വിരുന്നിനെത്തുന്ന വരനെ എല്ലാ നാട്ടിലും ആഘോഷപൂർവം സത്കരിക്കാറുണ്ട്. എന്നാൽ, ആന്ധ്രാപ്രദേശിലെ ഒരു അമ്മായിയമ്മയുടെ സത്കാരം അതിനൊക്കെ മേലായി.
100 തരം വിഭവങ്ങൾ കൂട്ടിയാണ് അമ്മായിയമ്മ പ്രിയപ്പെട്ട മരുമകനു വിരുന്നുനൽകിയത്. കാക്കിനഡയിലെ ഒരു ഗ്രാമത്തിലാണു സംഭവം.
മുറുക്കു മുതൽ മൈസൂർപാക്ക് വരെ വിഭവങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. വിവിധതരം പഴങ്ങളും ഐസ്ക്രീമുകളും ഉണ്ടായിരുന്നു. നിലത്തു ചമ്രംപടിഞ്ഞിരുന്നാണ് നവദന്പതികളായ രത്നകുമാരിയും രവി തേജയും സദ്യകഴിച്ചത്.
പാരന്പര്യവിഭവങ്ങളുടെ സമ്മേളനമായി സദ്യ. സദ്യയുടെ വീഡിയോ എക്സിൽ പങ്കുവച്ചത് വൻ ഹിറ്റായും മാറി.