നീ​ര​ജ്, മ​നു, വി​നേ​ഷ്...; ഒളിമ്പ്യൻമാർക്ക് ചി​ത്ര​ങ്ങ​ളാ​ല്‍ കൃ​ത​ജ്ഞ​ത
Saturday, August 10, 2024 12:36 PM IST
പാ​രീ​സ് ഒ​ളി​മ്പി​ക്‌​സ് ന​ട​ക്കു​ക​യാ​ണ​ല്ലൊ. അ​മേ​രി​ക്ക​യും ചൈ​ന​യും ഒ​ന്നാം​സ്ഥാ​ന​ത്തി​നാ​യി മ​ത്സ​രം തു​ട​രു​ക​യാ​ണ്. നി​ല​വി​ല്‍ ആ​റു മെ​ഡ​ല്‍​വ​രെ ക​ര​സ്ഥ​മാ​ക്കി ഇ​ന്ത്യ​യും മി​ക​ച്ച​പ്ര​ക​ട​നം ന​ട​ത്തു​ന്നു.

ഇ​തി​നി​ടെ ഫ്രീ​സ്‌​റ്റൈ​ല്‍ ഗു​സ്തി​യി​ല്‍ വി​നേ​ഷ് ഫോ​ഗോ​ട്ട് അ​യോ​ഗ്യ​യാ​ക്ക​പ്പെ​ട്ട​ത് ഇ​ന്ത്യ​ക്കാ​രു​ടെ ദുഃ​ഖ​മാ​യി നി​ല്‍​ക്കു​ന്നു. നി​ല​വി​ല്‍ രാ​ജ്യ​ത്തി​നാ​യി മെ​ഡ​ല്‍ നേ​ടി​യ​വ​രെ അ​ഭി​ന​ന്ദ​നം കൊ​ണ്ട് മൂ​ടു​ക​യാ​ണ​ല്ലൊ. ഡ​ല്‍​ഹി​യി​ലെ​ത്തി​യ മ​നു ഭാ​ക്ക​റി​ന് വ​ലി​യ വ​ര​വേ​ല്‍​പ്പാ​യി​രു​ന്ന​ല്ലൊ രാ​ജ്യം ന​ല്‍​കി​യ​ത്.

ഇ​പ്പോ​ഴി​താ ഒ​ളി​മ്പ്യ​ന്‍​മാ​രു​ടെ ആ​റ​ടി നീ​ള​മു​ള്ള ഛായാ​ചി​ത്രം തീ​ര്‍​ത്ത് സ്‌​നേ​ഹ​മ​റി​യി​ക്കു​ക​യാ​ണ് ഒ​രു ക​ലാ​കാ​ര​ന്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അം​രോ​ഹ​യി​ല്‍ നി​ന്നു​ള്ള സു​ഹൈ​ബ് ഖാ​ന്‍ എ​ന്ന ചി​ത്ര​കാ​ര​നാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ന​ന്ദി പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്.

എ​ക്‌​സി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ നീ​ര​ജ് ചോ​പ്ര, മ​നു ഭാ​ക്ക​ര്‍, വി​നേ​ഷ് ഫോ​ഗ​ട്ട് എ​ന്നി​വ​രു​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ വ​ലി​യ ചി​ത്രം അ​ദ്ദേ​ഹം തീ​ര്‍​ത്ത​ത​താ​യി കാ​ണാം. പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ലെ പു​രു​ഷ ജാ​വ​ലി​ന്‍ ഇ​ന​ത്തി​ല്‍ നീ​ര​ജ് ചോ​പ്ര വെ​ള്ളി മെ​ഡ​ല്‍ നേ​ടി​യി​രു​ന്നു. മ​നു ഭാ​ക്ക​ര്‍ തു​ട​ര്‍​ച്ച​യാ​യി ര​ണ്ട് വെ​ങ്ക​ല മെ​ഡ​ലു​ക​ള്‍ നേ​ടി.

ഏ​താ​യാ​ലും ഈ ​ആ​ദ​ര​വ് വ്യ​ത്യ​സ്ത​മെ​ന്നാ​ണ് നെ​റ്റി​സ​ണ്‍​സ് കു​റി​ക്കു​ന്ന​ത്. സു​ഹൈ​ബി​ന്‍റെ ക​ഴി​വി​നെ​യും പ​ല​രും പ്ര​കീ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.