റോ​ഡ് മു​റി​ച്ചുക​ട​ത്താ​ൻ "സ്പൈ​ഡ​ർ​മാ​ൻ'
Thursday, July 4, 2024 3:27 PM IST
സാ​ങ്ക​ൽ​പ്പി​ക ക​ഥാ​പാ​ത്ര​മാ​യ "സ്‌​പൈ​ഡ​ർ മാ​ന്‍റെ' വേ​ഷ​മി​ട്ട ഒ​രാ​ൾ യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ൽ നാ​യ​ക​നാ​യ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ പ്ര​ശം​സ​പി​ടി​ച്ചു പ​റ്റി. രാ​ജ​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ ജ​യ്പു​രി​ലാ​ണു സം​ഭ​വം.

തി​ര​ക്കേ​റി​യ ന​ഗ​ര​ത്തി​ൽ ചീ​റി​പ്പാ​യു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ണ്ട് റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ ആ​ശ​ങ്ക​പ്പെ​ടു​ന്ന ഒ​രു വ​യോ​ധി​ക​യു​ടെ അ​ടു​ത്തേ​ക്കു സ്പൈ​ഡ​ർ​മാ​ൻ വേ​ഷ​ധാ​രി എ​ത്തു​ന്നു. തു​ട​ർ​ന്നു സ്ത്രീ​യു​ടെ കൈ​യി​ൽ​പി​ടി​ച്ച് സു​ര​ക്ഷി​ത​മാ​യി റോ​ഡി​ന്‍റെ അ​പ്പു​റ​മെ​ത്തി​ക്കു​ന്നു.

ഇ​തി​ന്‍റെ വീ​ഡി​യോ​യ്ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ നി​റ​ഞ്ഞ കൈ​യ​ടി​യാ​ണ് കി​ട്ടി​യ​ത്. റീ​ൽ​സി​നു​വേ​ണ്ടി ത‍​യാ​റാ​ക്കി​യ വീ​ഡി​യോ ആ​ണി​തെ​ന്ന അ​ഭി​പ്രാ​യം ചി​ല​രി​ൽ​നി​ന്നു​ണ്ടാ​യി എ​ന്ന​ത് മ​റ്റൊ​രു കാ​ര്യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.