ആടിന്റെ അധിനിവേശം അവസാനിപ്പിച്ച് ജര്‍മന്‍ ഷെപ്പേര്‍ഡ്; വീഡിയോ
Tuesday, October 3, 2023 12:30 PM IST
നായകള്‍ മനുഷ്യരുടെ ഏറ്റവും വലിയ മിത്രങ്ങള്‍ ആണല്ലൊ. പണ്ട് നായാട്ടിനായി നാം ഇവയെ ഉപയോഗിച്ചുതുടങ്ങി. ഇന്നത് കുറ്റന്വേഷണത്തില്വരെ വന്നുനില്ക്കുന്നു. അമേരിക്കയില്‍ ഉള്ള ഒരു പോലീസ് നായയുടെ ചെയ്തിതയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.
എക്സില്‍ എത്തിയ ദൃശ്യങ്ങളില്‍ ന്യൂയോര്‍ക്കിലെ ഒരുതെരുവിന്റെ കാഴ്ചയാണുള്ളത്. വീഡിയോയുടെ തുടക്കത്തില്‍ 30ല്‍ പരം ആടുകള്‍ നിരത്തിലായി നില്‍ക്കുന്നത് കാണാം. ഈ ആടുകള്‍ നിരത്തില്‍ നിന്നതിനാല്‍ ഗതാതഗതം പിന്നീട ബുദ്ധിമുട്ടായി മാറാം.
ഇത് മനസിലാക്കിയ പോലീസുകാര്‍ ഇവയെ നീക്കം ചെയ്യാന്‍ ശ്രമിക്കുകയാണ്. ഇതിനായി അവർക്കൊപ്പം ഒരു നായയുമുണ്ട്. ഈ നായ കൃത്യമായി ഇടപെട്ട് ആടുകളെ ഓടിക്കുകയാണ്.
വീഡിയോ അവസാനിക്കുന്നിടത്ത് ആടുകളെ മുഴുവന്‍ ഈ നായ പുല്പുറങ്ങളിലേക്ക് എത്തിക്കുന്നു. നായ ഇവയെ ഒന്നിനേയും ഉപ്രദവിച്ചില്ല താനും.
വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "നായ തന്റെ ജോലി നല്ല രീതിയില്‍ ചെയ്തിരിക്കുന്നു' എന്നാണൊരാള്‍ കുറിച്ചത്.