കാണാതിരിക്കാനാവില്ല ഈ "വലിയ' സ്നേഹം; വീഡിയോ
Saturday, September 30, 2023 11:15 AM IST
സ്നേഹം അത് നിര്മലമാണെങ്കില് നല്കുന്നതുപോലെ തിരികെ ലഭിക്കും. ചിലപ്പോള്‍ പ്രതീക്ഷിക്കുന്നതില്‍ കൂടുതല്‍ ലഭിക്കും എന്നാണ് പലരും പറഞ്ഞുവയ്ക്കാറുള്ളത്. മനുഷ്യരുടെ കാര്യത്തില്‍ ഇതത്ര ശരിയാണൊ എന്ന് പലരും പല സംഭവങ്ങളെ ചൂണ്ടിക്കാട്ടി ചോദിക്കാറുണ്ട്.
എന്നാല്‍ മൃഗങ്ങളുടെയും പക്ഷികളുടെയും എന്തിനേറെ വൃക്ഷങ്ങളുടെയും കാര്യത്തില്‍ ഇത് ശരിയായി മാറാറുണ്ട്.
അത്തരമൊരു കാര്യത്തെ കുറിച്ചാണിത്. സമൂഹ മാധ്യമമായ എക്സില്‍ എത്തിയ ദൃശ്യങ്ങളില്‍ ഒരു ആനയും അതിന്റെ പരിപാലകനും തമ്മിലുള്ള ചേഷ്ടകളാണുള്ളത്.
ദൃശ്യങ്ങളില്‍ ഈ ആന ഈ മനുഷ്യനെ മറ്റെങ്ങും പോകാന്‍ സമ്മതിക്കാതിരിക്കുകയാണ്. ഇദ്ദേഹം മറ്റൊരാള്‍ക്കൊപ്പം ബൈക്കില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ ആന പിടിച്ചിറക്കുകയും ഇദ്ദേഹത്തെ ചുറ്റിപ്പിടിക്കുകയുമാണ്.
ഇദ്ദേഹം പലരീതിയില്‍ പോകാന്‍ ശ്രമിക്കുമ്പോള്‍ ഒക്കെ ആന തടയുന്നു. ഏറെ രസകരമായ ഈ കാഴ്ച ഹൃദയസ്പര്‍ശി കൂടിയാണ്. നിരവധി കമന്റുകള്‍ വീഡിയോയയ്ക്ക് ലഭിച്ചു. "സൗന്ദര്യം, നിഷ്കളങ്കത, പരിശുദ്ധി, നിരുപദ്രവത്വം, നിസ്വാര്‍ഥ സ്നേഹം' എന്നാണൊരാള്‍ കുറിച്ചത്.