കല്യാണകേക്കില് ഒരു സര്‍പ്രൈസ്; വികാരാധീനനായി വരന്
Monday, September 25, 2023 5:15 PM IST
കല്യാണം പലരും അവിസ്മരണീയമാക്കുന്നത് സര്‍പ്രൈസുകള്‍ ഒരുക്കിയിട്ടാണല്ലൊ. പ്രത്യേകിച്ച് വരനോ വധുവിനൊ ആരെങ്കിലും ഒരുക്കുന്ന സര്‍പ്രൈസ് ഒന്ന് വേറിട്ടത് തന്നെയാകും. പലപ്പോഴും ഇത്തരത്തിലെ സര്‍പ്രൈസുകള്‍ വധൂവരന്മാര്ക്ക് വൈാരിക നിമിഷങ്ങള്‍ സമ്മാനിക്കും.
ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ദൃശ്യങ്ങളില്‍ ഒരു വധു വരന് നല്കിയ സര്പ്രൈസാണുളളത്.
ദൃശ്യങ്ങളില്‍ ഈ വരനെ വധുവും സുഹൃത്തുക്കളും ഒരിടത്തേക്ക് എത്തിക്കുകയാണ്. അവിടെ ഒരു കേക്ക് ഒരുക്കിയിട്ടുണ്ട്. വരന് ദൂരെ നിന്ന് നോക്കുമ്പോള്‍ ഒരു സാധാരണ കേക്ക്. എന്നാല്‍ അടുത്തെത്തുമ്പോഴാണ് ആ കേക്കില്‍ വരന് ഏറ്റവും പ്രിയപ്പെട്ട നായ്ക്കുട്ടിയെ ആലേഖനം ചെയ്തിരിക്കുന്നത് കാണാന്‍ കഴിയുന്നത്.
മിസി എന്നാണ് അദ്ദേഹത്തിന്റെ നായയുടെ പേര്. ഈ നായ കേക്കിനുള്ളില്‍ ഇരിക്കുന്നതുപോലെയാണ് ഒരുക്കിയിട്ടുള്ളത്. അത് അദ്ദേഹത്തിന് സന്തോഷവും കൗതുകവും സമ്മാനിക്കുന്നു. എല്ലാവരും സന്തോഷിക്കുന്ന ആ മുഹൂര്‍ത്തം നെറ്റിസണും ബോധിച്ചു.
നിരവധി കമന്റുകള്‍ ദൃശ്യങ്ങള്‍ക്ക് ലഭിച്ചു. "കൊച്ചുകൊച്ചു സര്‍പ്രൈസുകള്‍ ജീവിതം ആനന്ദകരമാക്കും. ഇരുവര്‍ക്കും ആശംസ' എന്നാണൊരാള്‍ കുറിച്ചത്.