"ചിത്രമോ നൃത്തമോ'; മണല്‍പ്പരപ്പിലൂടെ ആവേശപൂര്‍വം ഒരു നായ
Saturday, September 23, 2023 1:37 PM IST
നായകള്‍ മനുഷ്യര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വളത്തുമൃഗമാണല്ലൊ നായ. കാലാകാലങ്ങളായി നമ്മളെ പിന്തുടരുന്നതിനാലാകാം ഇവറ്റകള് മനുഷ്യരുടെ പല ചെയ്തികളും അനുകരിക്കാറുണ്ട്.
അല്ലെങ്കില്‍ അവയുടെ കുസൃതികള്‍ നമ്മുടേതിന് സമാനമെന്ന് മനുഷ്യര്‍ക്ക് തോന്നുന്നതുമാകാം. എന്തുതന്നെ ആയാലും സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം നിരവധി കാഴ്ചകള്‍ നമുക്ക് മുന്നില്‍ എത്തുന്നു.
ഇപ്പോഴിതാ ഒരു നായയുടെ മണല്പ്പരപ്പിലെയുള്ള പ്രവര്‍ത്തികളാണ് സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. ദൃശ്യങ്ങളില്‍ ഒരു ബീച്ച് പശ്ചാത്തലമാണുള്ളത്.
ഇവിടെ ഒരു നായ മണലിലൂടെ വര തീര്‍ത്തുകൊണ്ട് പിന്നാക്കം പായുകയാണ്. ഒരു ചിത്രം വരയ്ക്കുന്നതുപോലെയോ നൃത്തം ചെയ്യുന്നതു പോലെയോ ഒക്കെ കാഴ്ചക്കാരന് ഇത് അനുഭവപ്പെടും.
വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിക്കുന്നു. "വളരെ മനോഹരം. ഇതിന്റെ ഏരിയല്‍ വ്യൂ കാണണമെന്നുണ്ട്' എന്നാണൊരാള്‍ കുറിച്ചത്.