ഏറ്റവും ഹൃദ്യമായ മോഷണം; വീഡിയോ കാണുക
Thursday, September 21, 2023 3:49 PM IST
സമൂഹ മാധ്യമങ്ങളില്‍ നിരവധി വീഡിയോകള്‍ ഒരുദിനത്തില്‍ എത്താറുണ്ട്. അവയില്‍ പലതും വൈറല്‍ ആകാറുണ്ടെങ്കിലും ചിലത് മാത്രമായിരിക്കും നമ്മുടെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിക്കുക.
അവയില്‍ പലതും മാതൃസ്നേഹത്തെ സംബന്ധിച്ചുള്ളതുമാകും. ഇപ്പോള്‍ ആ ഗണത്തിലുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
ദൃശ്യങ്ങളില്‍ തുര്‍ക്കിയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ആരംഭിക്കുന്ന കാഴ്ചയാണുള്ളത്. വീഡിയോയില്‍ ഒരു പൂച്ച വലിയൊരു കവര്‍ കടിച്ചുപിടിച്ച് നടക്കുകയാണ്. ഇത് ചിക്കൻ കവറാണ്.
ഈ പൂച്ച ഇത്തരത്തില്‍ നടക്കുമ്പോള്‍ ചിലര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി അതിനെ പിന്തുടരുകയാണ്. വലിയ ഭാരമുള്ള കവര്‍ ആയതിനാല്‍ പൂച്ച പലയിടത്തും നില്‍ക്കുന്നുണ്ട്. എന്നാലും തന്റെ ശ്രമം നിര്‍ത്തുന്നില്ല. ഏറ്റവും ശ്രദ്ധേയമായ കാര്യം കൂടെ എത്തിയവര്‍ ആരുംതന്നെ ആ പൂച്ചയുടെ കെെയില്‍നിന്നും പാക്കറ്റ് തട്ടി എടുക്കുകയോ അതിനെ എറിഞ്ഞോടിക്കുകയൊ ചെയ്യുന്നില്ല.
വീഡിയോയുടെ അവസാനമാണ് ഏറ്റവും ഹൃദയസ്പര്‍ശിയായ രംഗം. ഇതൊരു തള്ള പൂച്ചയായിരുന്നു തന്റെ അഞ്ച് കുഞ്ഞുങ്ങള്‍ക്കായിട്ടാണ് ഈ ചിക്കന്‍ കവറുമായി അത് എത്തിയത്. ദൃശ്യങ്ങള്‍ അവസാനിക്കുന്നിടത്ത് ആ പൂച്ചയും കുഞ്ഞുങ്ങളും തങ്ങളുടെ വിശപ്പടക്കുന്ന കാഴ്ചയുമുണ്ട്.
വെെറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "ആ ആളുകളും അത്ര നന്നായി ആ ജീവിയോട് പെരുമാറി. ചിലര്‍ അത്തരത്തില്‍ അല്ല. ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കിയവര്വരെ നമുക്കിയിലുണ്ട്' എന്നാെണാരാള് കുറിച്ചത്.