ക്രമസമാധാനം പാലിക്കേണ്ട പോലീസുകാര്‍ തമ്മില്‍ തല്ലിയാലൊ; ചര്‍ച്ചയായി വീഡിയോ
Tuesday, September 19, 2023 12:26 PM IST
ക്രമസമാധാന പാലകരാണല്ലൊ നമ്മുടെ പോലീസുകാര്‍. നാട്ടില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ അവര്‍ ഇടപെടും. നിയമപരമായി പരിഹരിക്കുകയും ചെയ്യും. എന്നാല്‍ വേലിതന്നെ വിളവ് തിന്നാലൊ.
അത്തരെമാരു സംഭവമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. സംഭവം അങ്ങ് ബിഹാറില്‍ ആണ്. നളന്ദ ജില്ലയിലെ നിരത്തുകളിലാണ് ഇത് അരങ്ങേറിയത്. എക്സില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ രണ്ട് പോലീസുകാര്‍ വഴിയില്‍ കിടന്നു വഴക്കിടുന്നതാണുള്ളത്.
ദൃശ്യങ്ങളില്‍ ഇവര്‍ രണ്ടുപേരും യൂണിഫോമിലാണ്. അടുത്തായി ഇവരുടെ ജീപ്പും കിടക്കുന്നുണ്ട്. നാട്ടുകാരും നോക്കി നില്ക്കുന്നതായി വീഡിയോയില്‍ കാണാം. ഇവര്‍ തമ്മില്‍ വഴക്കിടാനുള്ള കാരണം വ്യക്തമല്ല.
കെെക്കൂലിയാണ് വിഷയമെന്ന് ചിലര്‍ പറയുന്നുണ്ട്. എന്തായാലും ഇവര്‍ വടിയും മറ്റുമായിട്ടാണ് പോരാട്ടം. നാട്ടുകാര്‍ പറഞ്ഞിട്ടും ഗൗനിക്കാതെ വഴക്ക് തുടരുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മേലുദ്യോഗസ്ഥര്‍ ഇടപെട്ടു. ഇരുവര്‍ക്കും എതിരേ നടപടി എടുത്തിട്ടുണ്ട്.
വിഷയത്തില്‍ നെറ്റിസണും പ്രതികരണവുമായി എത്തി. "ഇവരെ പോലുള്ളവരാണ് ഈ സേനയ്ക്ക് നാണക്കേടാകുന്നത്. സസ്പെന്ഷന് അല്ല പിരിച്ചുവിടുകയാണ് വേണ്ടത്' എന്നാണൊരാള്‍ രോഷാകുലനായി പ്രതികരിച്ചത്.